CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 37 Minutes 31 Seconds Ago
Breaking Now

ലണ്ടനില്‍ വി.തോമാശ്ലീഹയുടെ ദുക്‌റാന തിരുന്നാള്‍ ജൂലൈ 3ന്

ഭാരത്തിന്റെ അപ്പസ്‌തോലമായ വിശുദ്ധ തോമാശ്ലീഹായുടെ ഓര്‍മ്മതിരുനാള്‍ ജൂലൈ മാസം 3ാം തിയതി ടോള്‍വര്‍ത്തിലുള്ള അവര്‍ ലേഡി ഇമ്മാക്കുലേറ്റ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടുമെന്ന് സീറോ മലബാര്‍ സഭയുടെ നാഷണല്‍ കോര്‍ഡിനേറ്റര്‍ റവ.ഡോ തോമസ് പാറയടിയില്‍ അറിയിച്ചു.ജൂലൈ 3ന് വൈകുന്നേരം തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും.

തൃശൂര്‍ അതിരൂപതയുടെ സഹായ മെത്രാനും ഭരത്തിനുള്ളിലുള്ള സീറോ മലബാര്‍ സഭയുടെ പ്രവാസി സമൂഹങ്ങളുടെ അപ്പസ്‌കോലിക് വിസിറ്റേറ്ററുമായ അഭിവന്ദ്യ മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് ആഘോഷപൂര്‍വമായ ദിവ്യബലിക്ക് കാര്‍മ്മികത്വം വഹിക്കും.ലണ്ടനില്‍ സേവനമനുഷ്ഠിക്കുന്ന ചാപ്ലൈന്മാരും മറ്റ് വൈദീകരും സതക്ക്,വെസ്റ്റ്മിനിസ്റ്റര്‍,ബ്രെന്റ്വുഡ് എന്നീ മൂന്ന് രൂപതകളില്‍ നിന്നുള്ള അല്‍മായ സമൂഹവും തിരുകര്‍മ്മങ്ങളില്‍ പങ്കെചേരും.

ആഘോഷപൂര്‍വ്വമായ ദിവ്യബലിക്കു ശേഷം ലദീഞ്ഞ് തുടര്‍ന്ന് മുത്തുകുടകളുടേയും ചെണ്ടമേളങ്ങളുടേയും അകമ്പടിയോടെ പ്രദക്ഷിണവും തുടര്‍ന്ന് പള്ളിയുടെ ഹാളില്‍ വച്ച് സ്‌നേഹവിരുന്നും നടത്തപ്പെടും.

2003 മുതല്‍ എല്ലാ ജൂലൈ 3ാം തീയതികളിലും വി.തോമാശ്ലീഹായുടെ തിരുന്നാള്‍ ലണ്ടനിലെ മൂന്ന് രൂപതകളിലായുള്ള സീറോ മലബാര്‍ സഭാംഗങ്ങള്‍ മുടക്കം കൂടാതെ സമുചിതമായി ആഘോഷിച്ചുവരികയാണ്.തിരുന്നാളിന്റെ വിജയത്തിനായി വിവിധ കമ്മറ്റികള്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.

തിരുന്നാളില്‍ പങ്കെടുത്ത് വിശുദ്ധ തോമാശ്ലീഹായുടെ മദ്ധ്യസ്ഥം വഴി അനുഗ്രഹം പ്രാപിക്കാനും തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം നടക്കുന്ന സിനേഹവിരുന്നില്‍ പങ്കെടുക്കുവാനും ഏവരേയും സാദരം ക്ഷണിക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.