CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 56 Minutes 41 Seconds Ago
Breaking Now

സീറോ മലബാര്‍ സഭ ബര്‍മ്മിംങ്ഹാം അതിരൂപതാ വിശുദ്ധ തോമാശ്ലീഹായുടെ ദുക്‌റാന തിരുന്നാള്‍ ജൂലൈ 3ന്

എന്റെ കര്‍ത്താവ് എന്റെ ദൈവം എന്ന് ഏറ്റു പറഞ്ഞ വിശുദ്ധ തോമാശ്ലീഹായുടെ അടിയുറച്ച വിശ്വാസത്തില്‍ വളരുകയും ആ പാരമ്പര്യവും ആചാരങ്ങളും അനുഷ്ഠിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ബര്‍മ്മിങ്ഹാം അതിരൂപതയുടെ കീഴിലുള്ള സഭാ വിശ്വാസികള്‍ നമ്മുടെ പിതാവും ഭാരത അപ്പോസ്തലനുമായ മാര്‍ തോമാശ്ലീബായുടെ ദുക്‌റാന തിരുന്നാള്‍ ജൂലൈ 3ന് വ്യാഴാഴ്ച 4.30ന് Bishop Walsh Catholic Schoolല്‍ വച്ച് വിവിധ കലാപരിപാടികളോടുകൂടി ആഘോഷപൂര്‍വ്വം നടത്തുവാന്‍ എസ്എംസി തീരുമാനിച്ചിരിക്കുന്നു.

 

എസ്എംസിയുടെ ബര്‍മ്മിങ്ഹാമിന് കീഴിലുള്ള 14 മാസ്സ് സെന്ററുകളിലെ വിശ്വാസികളേയും എഴുന്നളിപ്പ് നടത്തപ്പെടുന്ന തിരുന്നാളിന് വാംലി സീറോ മലബാര്‍ മാസ് സെന്റര്‍ ആതിഥേയത്വം വഹിക്കുന്നതാണ്.ഫാ സോജി ഓലിക്കല്‍,ഫാ ജെയ്‌സണ്‍ കരിപ്പായി എന്നീ വൈദീകരുടെ മുഖ്യ കാര്‍മീകത്വത്തില്‍ തിരുന്നാള്‍ നടത്തപ്പെടുന്നു.വൈകീട്ട് 4.30ന് ജപമാല,5 മണിക്ക് കൊടിയേറ്റ്,ലതീഞ്ഞ്,തിരുന്നാള്‍ പ്രദക്ഷിണം,സമൂഹബലി,7.30ന് ബൈബിള്‍ അധിഷ്ഠിത കലാപരിപാടികള്‍,8ന് സ്‌നേഹ വിരുന്ന്,9 മണിക്ക് സമാപന സമ്മേളനം എന്നിങ്ങനെ വിവിധ പരിപാടികള്‍ ഒരുക്കിയിരിക്കുന്നു.

പ്രസ്തുത തിരുന്നാളില്‍ പങ്കെടുക്കുന്നതോടെ വിശുദ്ധ തോമാശ്ലീഹാ മധ്യസ്ഥതയില്‍ ധാരാളം അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നു.നേര്‍ച്ച കാഴ്ചകള്‍ സമര്‍പ്പിക്കാനും സഭയോടും വിശുദ്ധനോടുമുള്ള സ്‌നഹാനുഭാവുകങ്ങള്‍ പ്രകടിപ്പിക്കാനും നിങ്ങള്‍ ഏവരേയും എസ് എം സി ബര്‍മ്മിങ്ഹാം സ്വാഗതം ക്ഷണിച്ചുകൊള്ളുന്നു.കടുതല്‍ വിവരങ്ങള്‍ക്ക് തിരുന്നാള്‍ കണ്‍വീനര്‍മാരായ ജിജി വരിക്കാശേരി 07861667386,ജോണ്‍സണ്‍ മാളിയേക്കല്‍ 07853099985 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

എത്തിച്ചേരേണ്ട വിലാസം

 

Bishop waish cathelic school

Wylde green road

Satton coldfield

B761QT




കൂടുതല്‍വാര്‍ത്തകള്‍.