CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 53 Minutes 43 Seconds Ago
Breaking Now

ബോള്‍ട്ടനില്‍ ബിഷപ്പ് റാഫേല്‍ തട്ടില്‍ നയിക്കുന്ന ഏകദിന ധ്യാനം ശനിയാഴ്ച

ബോള്‍ട്ടനില്‍ തൃശൂര്‍ അതിരൂപതാ സഹായ മെത്രാന്‍ ബിഷപ്പ് റാഫേല്‍ തട്ടില്‍ നയിക്കുന്ന ഏകദിന ധ്യാനം 12ാം തിയതി ശനിയാഴ്ച നടക്കും.ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് ദേവാലയത്തില്‍ രാവിലെ 9 മുതല്‍ നാലു വരെയാണ് ധ്യാന പരിപാടികള്‍.രാവിലെ 9ന് പിതാവിന് ചെണ്ടമേളങ്ങളുടേയും താലപ്പൊലികളുടേയും അകമ്പടിയോടെ സീറോ മലബാര്‍ കമ്മ്യൂണിറ്റി ഒത്തുചേര്‍ന്ന് സ്വീകരണം നല്‍കും.മികച്ച വാഗ്മിയും വചന പ്രഘോഷകനുമായ അഭിവന്ദ്യ പിതാവിന്റെ ഏകദിന ധ്യാനം വിശ്വാസ സമൂഹത്തിന് ആത്മീയ ഉണര്‍വാകും.ധ്യാന ദിവസം ഉച്ച ഭക്ഷണം ക്രിമീകരിച്ച് നല്‍കുന്നതാണ് .ധ്യാന പരിപാടികളില്‍ പങ്കെടുക്കുവാന്‍ ഏവരേയും ബോള്‍ട്ടണ്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിക്ക് വേണ്ടി സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ ചാപ്‌ലിന്‍ ഫാ തോമസ് തൈക്കൂട്ടത്തില്‍ സ്വാഗതം ചെയ്യുന്നു.

 

Our lady of Lourdes church

275,Plodder lane

Fanworth,Botton

BL4 OBR




കൂടുതല്‍വാര്‍ത്തകള്‍.