CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 52 Minutes 53 Seconds Ago
Breaking Now

യാക്കോബായ സുറിയാനി സഭയുടെ കുടുംബ സംഗമം സെപ്റ്റംബര്‍ 20, 21 തീയതികളില്‍ ലിവര്‍പൂളില്‍, രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ജൂലൈ 6 നു ഞായറാഴ്ച ലസ്ഥന്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍, ഇടവകയുടെ പ്രധാന പെരുന്നാളായ പരിശുദ്ധ മോര്‍ തോമാശ്ലീഹായുടെ ഓര്‍മ്മപ്പെരുനാളോടനുബന്ധിച്ചു നടത്തപ്പെട്ട വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന്നന്തരം നടന്ന ചടങ്ങില്‍ വച്ച് ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ. റിജീയന്റെ 6ാമതു ഫാമിലി കോണ്‍ഫറന്‍സിനുള്ള റജിസ്‌ട്രേഷന്‍ ആരംഭിച്ചു.  രജിസ്‌ട്രേഷന്‍ ഫോമിന്റെ പ്രകാശനം  യുകെ യുടെ പാത്രയര്‍ക്കല്‍ വികാരി  അഭി. മാത്യൂസ് മോര്‍ അഫ്രേം തിരുമേനി ലസ്ഥന്‍ ഇടവക വികാരി റവ ഫാ. രാജു ചെറുവിള്ളിക്കു രജിസ്റ്റേഷന്‍ ഫോം ഔപചാരികമായി നല്‍കിക്കൊസ്ഥ് നിര്‍വഹിച്ചു

 

അതിനു ശേഷം നടന്ന ചടങ്ങില്‍ ആദ്യ രജിസ്‌ട്രേഷന്‍ ലസ്ഥന്‍ ഇടവകയുടെ കൗന്‍സിലര്‍ ശ്രി. തോമസ് മാത്യുവില്‍ നിന്നും സ്വീകരിച്ചുകൊസ്ഥ് അഭി.തിരുമേനി ഫാമിലി കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്റെ ഈ വര്‍ഷത്തെ ഔപചാരികമായ ഉല്‍ഘാടനം നിര്‍വഹിച്ചു.

 ലിവര്‍പൂള്‍ സെന്റ് മെരീസ് യാക്കോബായ സുറിയാനി ഇടവകയുടെ ആതിഥേയത്തില്‍ സെന്റ് ജോസഫ് നഗറില്‍ വച്ച്  (ക്‌നോസിലി ലഷര്‍ ആന്‍ഡ് കള്‍ചറല്‍ പാര്‍ക്ക്. ലോങ്ങ് വ്യു ഡ്രൈവ്, സെന്റ് പീറ്റേഴ്‌സ് നഗറില്‍ വച്ച്  ( Knowsley Leisure & Culture Park, Longview Drive, Huyton L36 6EG )   നടത്തപ്പെടുന്ന കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങള്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നു.

 

ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍, പരി. പാത്രായര്‍ക്കീസ്സ് ബാവാ യുടെയും, കിഴക്കിന്റെ കാതോലിക്ക, അബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ്സ് ഒന്നാമന്റെയും ആശീര്‍വാദത്തോടുകൂടി പരി. സഭയുടെ യു. കെ. മേഖലയുടെ പാത്രയാര്‍ക്കല്‍ വികാരി അഭിവന്ദ്യ മാത്യൂസ്സ് മോര്‍ അപ്രേം തിരുമേനി ചെയര്‍മാനും ലിവര്‍പൂള്‍ സെന്റ് മേരീസ് ഇടവക വികാരി റവ. ഫാ. പീറ്റര്‍ കുര്യാക്കോസ് ജനറല്‍ കണ്‍വിനറുമായുള്ള വിവിധ കമ്മറ്റികള്‍ ഈ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായി പ്രവര്‍ത്തിച്ചുവരുന്നു. പരിശുദ്ധ സഭയിലെ എല്ലാ ദൈവമക്കളും ഒന്നടങ്കം പങ്കെടുക്കുന്ന ഈ സംഗമം യുകെയിലെ സഭാമക്കളെ സംബന്ധിച്ചിടത്തോളം അവിസ്മരനീയമായ ഒന്നായിരിക്കും.

 

റജിസ്‌ടേഷന്‍ സം ബന്ധിക്കുന്ന കൂടുതല്‍ വിരങ്ങള്‍ക്ക് റവ. ഫാ. രാജു ചെറുവിള്ളി  ടെലി. 07946557954  ശ്രി ഫെന്നി ഏബ്രഹാം ടെലി. 07878952863 ഡിജി മര്‍ക്കോസ്  ടെലി. 07846764175  സാജു ടെലി 07932021220 ബെന്നി ജോസഫ്. ടെലി. 0788869615 തുടങ്ങിയവരുമായി ബന്ധപ്പെടുക

 

ഈ സംഗമം ഒരു വന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍. പരി. സഭയിലെ എല്ലാ ദൈവമക്കളും നേരത്തേതന്നെ റജിസ്‌ട്രേഷന്‍  എടുത്ത് അവധികള്‍ ക്രമീകരിച്ച് ഇതില്‍ വന്നു സംബന്ധിച്ച്അനുഗ്രഹീതരാകേസ്ഥതാണെന്നു യു.കെ. സഭാ റീജിയണല്‍ കൗണ്‍സില്‍ അറിയിക്കുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.