CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 32 Minutes 10 Seconds Ago
Breaking Now

സ്വാന്‍സിയില്‍ മാര്‍ മാത്യു അറയ്ക്കല്‍ പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി ജൂലൈ 23ന്

 

സിബിസിഐ അല്‍മായ കൗണ്‍സില്‍ ചെയര്‍മാനും കാഞ്ഞിരപ്പള്ളി രൂപതയുടെ അദ്ധ്യക്ഷനും ആയ മാര്‍ മാത്യു അറയ്ക്കല്‍ പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ ജൂലൈ 23ാം തിയതി ബുധനാഴ്ച സ്വാന്‍സിയില്‍ സമൂഹബലി അര്‍പ്പിക്കും.വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന ദിവ്യബലിയില്‍ വെയില്‍സിലെ മെനീവിയ രൂപതയിലും കാര്‍ഡിഫ് അതിരൂപതയിലും സീറോ മലബാര്‍ കാത്തലിക് സമൂഹത്തിന് വേണ്ടി സേവനമനുഷ്ഠിക്കുന്ന എല്ലാ വൈദീകരും പങ്കുചേരും.ഫാ സിറിള്‍ തടത്തില്‍,ഫാ ടോമി അഗസ്റ്റിന്‍ നെല്ലുവേലില്‍,ഫാ പയസ് അഗസ്റ്റിന്‍ വാലുമ്മേല്‍ മലയില്‍,ഫാ സജി അപ്പോഴിപറമ്പില്‍,ഫാ ആംബ്രോസ് മാളിയേക്കല്‍ എന്നീ വൈദീകരും അഭിവന്ദ്യപിതാവിനൊടൊപ്പം ബലിയര്‍പ്പിച്ചു.

 

കേരളത്തിലെ വിവിധ സീറോ മലബാര്‍ രൂപതകളില്‍ നിന്നും വെയില്‍സിന്റെ മണ്ണിലേക്ക് കുടിയേറിയ സീറോ മലബാര്‍ കാത്തലിക് വിശ്വാസ സമൂഹത്തിന് വേണ്ടി ഇതാദ്യമായിട്ടാണ് സീറോ മലബാര്‍ സഭയിലെ ഒരു പിതാവ് വെയില്‍സിലെത്തി സമൂഹബലി അര്‍പ്പിക്കുന്നത്.വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം അഭിവന്ദ്യ പിതാവിനും സീറോ മലബാര്‍ അല്‍മായ കമ്മീഷന്‍ സെക്രട്ടറിയും ലെയ്റ്റി വോയ്‌സ് എഡിറ്ററുമായ ഷെവലിയര്‍ അഡ്വ വിഡി സെബാസ്റ്റിയനും സ്വീകരണം നല്‍കും.

 

അഭിവന്ദ്യ അറയ്ക്കല്‍ പിതാവും ഷെവലിയര്‍ സെബാസ്റ്റ്യനും അല്‍മായ സമൂഹവുമായി കൂടിക്കാഴ്ച നടത്തുകയും ചര്‍ച്ചകളില്‍ പങ്കുചേരുകയും ചെയ്യും.

 

സിബിസിഐ അല്‍മായ കൗണ്‍സില്‍ അദ്ധ്യക്ഷനും സീറോ മലബാര്‍ സഭയുടെ വിവിധ കമ്മീഷനുകളില്‍ അംഗവുമായ അഭിവന്ദ്യ അറയ്ക്കല്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന സമൂഹ ബലിയും വെയില്‍സിലെ സീറോ മലബാര്‍ കാത്തലിക് വിശ്വാസ സമൂഹത്തിന് കൂടുതല്‍ കരുത്തേകുമെന്നാണ് കരുതപ്പെടുന്നത്.

 

അഭിവന്ദ്യ പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന സമൂഹബലിയ്ക്ക് ഏവരേയും സംഘാടകര്‍ ക്ഷണിക്കുന്നു.

 

സ്ഥലം

HOLY CROSS R C CHURCH

UPPER KING'S HEAD ROAD

GENDROS

SWANSEA

SA 5 8 BR

 

സിറിയക് പി ജോര്‍ജ് പാറടിയില്‍

 




കൂടുതല്‍വാര്‍ത്തകള്‍.