CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 17 Minutes 49 Seconds Ago
Breaking Now

സെന്‍ട്രല്‍ മാഞ്ചെസ്റ്റര്‍ ഭക്തി സാന്ദ്രമായി... തിരുനാളില്‍ പങ്കെടുത്ത നൂറു കണക്കിന് വിശ്വാസികള്‍ക്ക് സായുജ്യം

പൂര്‍വികര്‍ പകര്‍ന്നു നല്‍കിയ വിശ്വാസ സത്യങ്ങളെ മുറുകെപ്പിടിച്ചു കൊണ്ട് ഭാരതത്തിന്റെ അപ്പോസ്തലാന്‍ വി തോമാസ്ലീഹയുടെയും കേരളത്തിന്റെ പ്രഥമ വിശുദ്ധ അല്‌ഫോന്‍സായുടെയും സംയുക്ത തിരുനാളിന് നൂറു കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു തങ്ങളുടെ വിശ്വാസ സത്യം പ്രകടമാക്കി.ചുണ്ടുകളില്‍ പ്രാര്‍ത്ഥന മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ടിരുന്ന നൂറു കണക്കിന് ആളുകളുടെ സാന്ന്യധ്യത്തില്‍ സാൽഫോഡ്  രൂപത സീറോ മലബാര് ചാപ്ലിന്‍ ഫാ തോമസ് തൈക്കൂട്ടത്തില്‍ തിരുനാളിന് കോടി ഉയര്‍ത്തിയതോടെ രണ്ടു ദിവസത്തെ തിരുനാളിന് തുടക്കം ആയി 

ഞായറാഴ്ച ഉച്ച കഴിഞ്ഞു 2.30 നു നടന്ന ആഘോഷമായ പാട്ടുകുര്‍ബാനയില്‍ സീറോ മലബാര് അപ്പസ്‌തോലിക് വിസിറ്റെറ്ററും തൃശൂര്‍ അതി രൂപത സഹായ മെത്രാനും ആയ മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യ കാര്‍മ്മികാന്‍ ആയപ്പോള്‍ ഫാ തോമസ് തൈക്കൂട്ടത്തിലും ഫാ ഇയാന്‍ ഫരേലും സഹ കാര്‍മ്മികരായിരുന്നു.ദിവ്യ ബലിയെ തുടര്‍ന്ന് ഭക്തി സാന്ദ്രമായ തിരുനാള്‍ പ്രദക്ഷിണത്തിനു തുടക്കം ആയി. വാദ്യ മേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരു സ്വരൂപം വഹിച്ചുകൊണ്ട് കേരളതനിമയില്‍ നടന്ന പ്രദക്ഷിണം റിച്ച്‌മോണ്ട് ഗ്രൂവിലൂടെ കടന്നു ഹെതെര്‍ സെജു റോഡു വഴി പള്ളിയില്‍ പ്രവേശിച്ചു തുടര്‍ന്ന് വിശുദ്ധ കുര്ബാനയുടെ ആശീര്‍വാദവും സ്‌നേഹ വിരുന്നും നടന്നു .

സീറോ മലബാര് യുത്ത് ലീഗ് നടത്തിയ മിനി കാര്‍ണിവല്‍ എല്ലാവരുടെയും പ്രേശംസ പിടിച്ചു പറ്റി.കുപ്പിവളകളും ഉഴുന്നുവടയും ഒക്കെയായി പ്രവര്‍ത്തിച്ച സ്റ്റാളുകള്‍ ഏവര്‍ക്കും നാട്ടിന്‍ പുറത്തെ പള്ളി പെരുന്നാള്‍ കൂടിയ അനുഭവം പകര്‍ന്നു നല്‍കി.തിരുന്നാള്‍ തിരുകര്‍മ്മങ്ങളെ തുടര്‍ന്ന് സ്‌നേഹ വിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

തിരുനാളില്‍ പങ്കെടുത്തവര്‍ക്കും തിരുനാള്‍ ഭംഗി ആയി നടത്താന്‍ പരിസ്രെമിച്ച എല്ലാവര്ക്കും തിരുനാള്‍ കമ്മറ്റിക്ക് വേണ്ടി ഫാ തോമസ് തൈക്കൂട്ടത്തില്‍ നന്ദി രേഖപ്പെടുത്തി




കൂടുതല്‍വാര്‍ത്തകള്‍.