സി ബിസിഐ അല്മായ കൗണ്‍സിലിന്റെ അദ്ധ്യക്ഷനും കാഞ്ഞിരപ്പള്ളി രൂപതാ അദ്ധ്യക്ഷനുമായ ബിഷപ് മാര്‍ മാത്യു അറയ്ക്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ സമൂഹ ബലി ബുധനാഴ്ച 4 മണിക്ക് ആരംഭിക്കും.സമൂഹ ബലിയില്‍ കാര്‍ഡിഫ് അതിരൂപതയിലും മെനിവിയ രൂപതയിലും സീറോ മലബാര്‍ കമ്മ്യൂണിറ്റിക്ക് വേണ്ടി സേവനമനുഷ്ഠിക്കുന്ന എല്ലാ വൈദീകരും പങ്കുചേരും.
കേരളത്തിലെ സീറോ മലബാര്‍ സഭയില്‍പ്പെട്ട വിവിധ രൂപതകളില്‍ നിന്നും വെയില്‍സിന്റെ മണ്ണിലേയ്ക്ക് കുടിയേറിയ സീറോ മലബാര്‍ കാത്തലിക് സമൂഹത്തിന് വേണ്ടി ഇതാദ്യമായാണ് സഭയിലെ അഭിവനന്ദ്യനായ ഒരു പിതാവ് വെയില്സിലെത്തി സമൂഹബലിയര്‍പ്പിക്കുന്നത് .സമൂഹബലിയിലേക്ക് മെനീവിയ രൂപതയിലെ സീറോ മലബാര്‍ കമ്മ്യൂണിറ്റി ചാപ്പലില്‍ ഫാ സിറിള്‍ തടത്തില്‍ അഭിവന്ദ്യപിതാവിനെ സ്വാഗതം ചെയ്തു.ഫാ ടോമി അഗസ്റ്റിന് നെല്ലുപേരില്,ഫാ പയസ് അഗസ്റ്റിന് വാലുമ്മേല്‍ മലയില്‍,ഫാ ആംഡ്രോസ് മാളിയേക്കല്‍,ഫാ സജി അപ്പേഴിപറമ്പില് എന്നീ വൈദീകര്‍ സഹ കാര്‍മ്മികരാകും.
സമൂഹബലിയ്ക്ക് ശേഷം അഭിവനന്ദ്യപിതാവിനും സീറോ മലബാര്‍ സഭയുടെ അല്മായ കമ്മീഷന് സെക്രട്ടറി ഷെവലിയാര്‍ അഡ്വ വിഡി സെബാസ്റ്റിയനും സ്വീകരണവും നല്‍കും.
സമൂഹബലിയിലേക്ക് ഏവരേയും സംഘാടകര്‍ ക്ഷണിക്കുന്നു
സ്ഥലം
ഹോളി ക്രോസ് ആര് സി ചര്‍ച്ച്
UPPER KING'S HEAD ROAD
GENDROS
SWNSEA
SA58BR