CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
23 Minutes 18 Seconds Ago
Breaking Now

ബോള്‍ട്ടണ്‍ തിരുന്നാള്‍ ആഗസ്റ്റ് 8 മുതല്‍

പ്രധാന തിരുന്നാള്‍ 10ാം തിയതി ഞായറാഴ്ച

ബോള്‍ട്ടണ്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുന്നാള്‍ ആഗസ്റ്റ് മാസം 8 മുതല്‍ 10 വരെ നടക്കും.8ാം തിയതി വൈകുന്നേരം 6.45ന് മോണ്‍ ജോണ്‍ ഡെയില്‍ കൊടിയേറ്റുന്നതോടെ ആഘോഷപൂര്‍വ്വമായ തിരുനാളിന് തുടക്കമാകും.തുടര്‍ന്ന് നടക്കുന്ന ദിവ്യബലിയില്‍ സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ ചാപ്പലിന്‍ ഫാ തോമസ് തൈക്കൂട്ടത്തില്‍ കാര്‍മ്മികനാകും.ശനിയാഴ്ച വൈകുന്നേരം 6.30ന് ദിവ്യബലി നടക്കും.പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ 10.45ന് ആഘോഷപൂര്‍വ്വമായ തിരുനാള്‍ കുര്‍ബാനയ്ക്ക് തുടക്കമാകും.ഫാ ജോസ് വടക്കേക്കറ്റ്,മോണ്‍ ജോണ്‍ ഡെയില്‍,ഫാ തോമസ് തൈക്കൂട്ടത്തില്‍ തുടങ്ങിയവര്‍ തിരുന്നാള്‍ കുര്‍ബാനയ്ക്ക് കാര്‍മ്മികരാകും.തിരുന്നാള്‍ കുര്‍ബാനയെ തുടര്‍ന്ന് ഭക്തി നിര്‍ഭരമായ തിരുന്നാള്‍ പ്രദക്ഷിണത്തിന് തുടക്കമാകും.മുത്തുകുടയും പൊന്നിന്‍ കുരിശും കൊടികളുമായി ബോള്‍ട്ടന്റെ തെരുവീഥികളില്‍ കൂടി നടക്കുന്ന തിരുന്നാള്‍ പ്രദക്ഷിണം വിശ്വാസികള്‍ക്ക് ആത്മീയ നിര്‍വൃതിയാണ്.യുവജന സംഘടനകളും സണ്‍ഡേ വിദ്യാര്‍ത്ഥികളും പ്രദക്ഷിണത്തില്‍ പങ്കുചേരുമ്പോള്‍ ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവും പ്രദക്ഷിണത്തിലുണ്ടാകും.പ്രദക്ഷിണം പള്ളിയില്‍ തിരികെ പ്രവേശിച്ച ശേഷം വിശ്വാസകുര്‍ബാനയുടെ ആശിര്‍വാദവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.ഇതേ തുടര്‍ന്ന് ഓഡിറ്റോറിയത്തില്‍ കലാപരിപാടികള്‍ക്ക് തിരിതെളിയും.ഒരുപിടി കലാപരാപാടികള്‍ കുളിര്‍മഴയായി കാണികള്‍ക്ക് മുന്നില്‍ പെയ്തിറങ്ങും.തിരുന്നാള്‍ വിജയത്തിനായി ഫാ തോമസ് തൈക്കൂട്ടത്തില്‍ ,ട്രസ്റ്റി ജോസഫ് ആന്റണി,സെക്രട്ടറി റ്റോംസി ജിമ്മി,ട്രഷറര്‍ പയസ് തൈയില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു.തിരുനാള്‍ദിനം വിശ്വാസികള്‍ക്ക് അടിമവയ്ക്കുന്നതിനും മുടി നേര്‍ച്ചയെടുക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ് .

 

സാബു ചുണ്ടക്കാട്ടില്‍




കൂടുതല്‍വാര്‍ത്തകള്‍.