CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 20 Minutes 47 Seconds Ago
Breaking Now

കാന്റബറി മുന്‍ ആര്‍ച്ച്ബിഷപ് ഡോ.റോബന്‍ വില്യംസും മാര്‍ മാത്യു അറയ്ക്കലും കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ ഉന്നതതല ചര്‍ച്ച നടത്തി

കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രക്ഷാധികാരിയുമായ മാര്‍ മാത്യു അറയ്ക്കല്‍ യുകെയിലെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ ഉന്നതതല ചര്‍ച്ചകള്‍ നടത്തി.  കാന്റബറി മുന്‍ ആര്‍ച്ച്ബിഷപ്പും യൂണിവേഴ്‌സിറ്റിയിലെ പ്രശസ്തമായ മഗ്ഡല്‍ന കോളജ് തലവനുമായ ഡോ.റോബന്‍ വില്യംസുമായി സഹകരിച്ചുള്ള സംരംഭങ്ങള്‍ പങ്കുവയ്ക്കപ്പെട്ടു.  വരും നാളുകളില്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയും അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജും ചേര്‍ന്നുള്ള സംയുക്ത സംരംഭങ്ങള്‍ക്ക് സാധ്യതയേറി.  കൂടിക്കാഴ്ചയിലും ഉന്നതതലചര്‍ച്ചയിലും സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറിയും വിവിധ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡംഗവുമായ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യനും പങ്കെടുത്തു. 

 

യൂണിവേഴ്‌സിറ്റി സെന്റര്‍ ഹാളില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് പ്രതിനിധികളുമായുള്ള ചര്‍ച്ചകളില്‍ ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ ഡോ.മണി നാരായണന്‍, റിസര്‍ച്ച് അനലിസ്റ്റ് ഡോ.സുമി ഡേവിഡ് എന്നിവര്‍ പങ്കുചേര്‍ന്നു.  നിലവില്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഇന്ത്യയില്‍ ബാംഗ്ലൂരിലെ ഐബിഎം, ബോംബെയിലെ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി തുടങ്ങിയ സ്ഥാപനങ്ങളുമായി മാത്രമാണ് സഹകരിച്ചു പ്രവര്‍ത്തിക്കുന്നത്.  കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു വിദ്യാഭ്യാസ സ്ഥാപനവുമായി കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി സഹകരിക്കുവാന്‍ തയ്യാറായിരിക്കുന്നത്.  അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളജ്, കുട്ടിക്കാനം മരിയന്‍ കോളജ് തുടങ്ങി കാഞ്ഞിരപ്പള്ളി രൂപത നടത്തുന്ന ഒട്ടേറെ സാമൂഹ്യ കാര്‍ഷിക പ്രസ്ഥാനങ്ങള്‍ക്ക് പുത്തന്‍ സാങ്കേതികവിദ്യാകൈമാറ്റത്തിനും പരസ്പരസഹകരണത്തിനും ഭാവിയില്‍ അവസരമൊരുങ്ങും.  

 

യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഞ്ചിനിയറിംഗ് തലവന്‍ വിക്രംദേശ് പാണ്ഡയുമായും മാര്‍ മാത്യു അറയ്ക്കലും ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യനും ചര്‍ച്ചകള്‍ നടത്തി. യൂണിവേഴ്‌സിറ്റി എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രതിനിധി സംഘം അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളജ് സന്ദര്‍ശിക്കുന്നതാണ്.

 

വരും നാളുകളില്‍ വിദ്യാഭ്യാസ മേഖലയില്‍ പുത്തന്‍ ഉണര്‍വ്വേകുന്നതിനും വളരുന്ന തലമുറയ്ക്ക് ആഗോളതലത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുവാനുമുള്ള ഈ ചുവടുവയ്പ് ഉന്നത വിദ്യാഭ്യാസ തലങ്ങളില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നും കൂടിക്കാഴ്ചകള്‍ക്കുശേഷം മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു.       

 




കൂടുതല്‍വാര്‍ത്തകള്‍.