CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 38 Minutes 46 Seconds Ago
Breaking Now

കെറ്ററിംഗില്‍ യുക്മ സൂപ്പര്‍ ഡാന്‍സര്‍ 2014 പൊടിപൂരം, ആന്‍ മേരി ജോജോ ബാല നാട്യ രത്‌ന, സ്‌നേഹ സജി യുവ നാട്യ രത്‌ന

യൂണിയന്‍ ഓഫ് യു കെ മലയാളി അസോസിയേഷന്‍സ് (യുക്മ) കെറ്ററിംഗ് മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തില്‍ ഗ്ലോബല്‍ പ്രവാസി മലയാളി മലയാളി കൌണ്‍സിലിന്റെയും, സെന്റ് മേരീസ് ഇന്റര്‍നാഷനലിന്റെയും സ്‌പോണ്‍സര്‍ ഷിപ്പോടെ യു കെയിലെ മികച്ച മലയാളി നൃത്ത പ്രതിഭകളെ കണ്ടെത്തി ആദരിക്കുന്നതിനായി സംഘടിപ്പിച്ച യുക്മ സൂപ്പര്‍ ഡാന്‍സര്‍ 2014 സംഘാടക മികവു കൊണ്ടും ബഹുജന പങ്കാളിത്തം കൊണ്ടും വന്‍ വിജയമായി മാറി. രാവിലെ ഒന്‍പതു മണി മുതല്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയ മത്സരങ്ങള്‍ക്ക് 57 രജിസട്രേഷനുകളില്‍ ആയി നൂറോളം നൃത്ത പ്രതിഭകള്‍ ആണ് മാറ്റുരച്ചത്. യുക്മയുടെ നൂറോളം വരുന്ന അംഗ സംഘടനകളില്‍ നിന്നായി പങ്കെടുത്ത മല്‍സരാര്‍ത്ഥികളും കാണികളും യുക്മ അനുഭാവികളും കൊണ്ട് തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി യുക്മ വൈസ് പ്രസിഡന്റും സൂപ്പര്‍ ഡാന്‍സര്‍ 2014 കമ്മിറ്റി ചെയര്‍മാനുമായ ഷാജി തോമസ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തതോടെ ചിലങ്കയുടെ നൂപുര ധ്വനികള്‍ക്ക് തിരശ്ശീല ഉയര്‍ന്നു. ഉദ്ഘാടന സമ്മേളനത്തിന് യുക്മ വൈസ് പ്രസിടന്റ്‌റ് ബീന സെന്‍സ് അദ്ധ്യക്ഷം വഹിക്കുകയും, യുക്മ നാഷണല്‍ സെക്രട്ടറി ബിന്‍സു ജോണ്‍ സ്വാഗതം ആശംസിക്കുകയും ചെയ്തു. യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി ടിറ്റോ തോമസും, ആതിഥേയ അസോസിയേഷന്റെ പ്രസിടന്റ്‌റ് ടൈറ്റസ് ജോസഫും യുക്മയുടെ സൂപ്പര്‍ ഡാന്‍സര്‍ മത്സരങ്ങള്‍ക്കും സദസ്സിനും ആശംസ അര്‍പ്പിച്ച് സംസാരിച്ചു.തുടര്‍ന്ന് ഇടതടവില്ലാതെ നടന്ന മത്സരങ്ങള്‍ക്ക് ഷാജി തോമസ്, ബിന്‍സു ജോണ്‍, റോയ് ഫ്രാന്‍സിസ്, മനോജ്കുമാര്‍ പിള്ള, സുനില്‍ രാജന്‍, ടൈറ്റസ് ജോസഫ് തുടങ്ങിയവര്‍ അരങ്ങിലും അണിയറയിലും ആയി നേതൃത്വം നല്കി. 

 

സെമിക്ലാസ്സിക്കല്‍, സിനിമാറ്റിക് എന്നീ വിഭാഗങ്ങളില്‍ മാത്രം നടത്തപ്പെട്ട ഈ മത്സരങ്ങളില്‍ സബ്ജൂനിയര്‍ വിഭാഗത്തില്‍ സെമിക്ലാസ്സിക്കല്‍, സിനിമാറ്റിക് സിംഗിള്‍ ഡാന്‍സ് വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ബെഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷനില്‍ നിന്നുള്ള  ആന്‍ മേരി ജോജോ യുക്മയുടെ ആദ്യ ബാല നാട്യരത്‌ന അവാര്‍ഡും ക്യാഷ് അവാര്‍ഡും നേടി. സബ് ജൂനിയര്‍ സെമിക്ലാസ്സിക്കല്‍ വിഭാഗത്തില്‍ എസ് എം എ സ്‌ടോക്ക് ഓണ്‍ ട്രെന്റിന്റെ അലീന എലിസബത്ത് വിജി രണ്ടാം സ്ഥാനം നേടിയപ്പോള്‍ ലിവര്‍പൂള്‍ മലയാളി അസോസിയേഷനിലെ മരിയ സോജന്‍ മൂന്നാം സ്ഥാനം നേടി. സബ് ജൂനിയര്‍ സിനിമാറ്റിക് ഡാന്‍സ് സിംഗിള്‍സ് വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയത് അലീന തോമസും, മൂന്നാം സ്ഥാനം നേടിയത് സോനാ ജോസും ആണ്.

 

അതുപോലെ തന്നെ സെമിക്ലാസ്സിക്കല്‍, സിനിമാറ്റിക് സിംഗിള്‍ ഡാന്‍സ് ഇനങ്ങളില്‍ ജൂനിയര്‍  വിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ചെംസ്‌ഫോര്‍ഡ് മലയാളി അസോസിയേഷനില്‍ നിന്നുള്ള സ്‌നേഹ സജി യുക്മയുടെ ആദ്യ യുവ നാട്യരത്‌ന അവാര്‍ഡും ക്യാഷ് െ്രെപസും അര്‍ഹമാക്കി. ഇക്കഴിഞ്ഞ യുക്മ നാഷണല്‍ കലാമേളയില്‍ നൃത്ത ഇനങ്ങളില്‍ പങ്കെടുത്തവയില്‍ എല്ലാം ഒന്നാം സ്ഥാനം കരസ്ഥമാക്കിയ താരമാണ് സ്‌നേഹ സജി. സിനിമാറ്റിക് ഡാന്‍സ് സിംഗിള്‍സ് ഇനത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ റെഡ്ഡിച്ച് മലയാളി സോസിയേഷന്റെ അഞ്ജലി ബിജു രണ്ടാം സ്ഥാനവും ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയിലെ ഫേബാ ഷാജി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സെമിക്ലാസ്സിക്കല്‍ ജൂനിയര്‍ സിംഗിള്‍സ് ഇനത്തില്‍  റെഡ്ഡിച്ച് മലയാളി അസോസിയേഷന്റെഅഞ്ജലി ബിജു രണ്ടാം സ്ഥാനവും വോക്കിംഗ് മലയാളി അസോസിയേഷന്റെ ആന്‍ തെരേസ വര്‍ഗീസ് മൂന്നാം സ്ഥാനവും നേടി. 

കാണികള്‍ക്ക് ഏറ്റവും ആവേശം പകര്‍ന്ന സിനിമാറ്റിക് ഗ്രൂപ്പ് മത്സരങ്ങളില്‍ സബ്ജൂനിയര്‍ വിഭാഗത്തില്‍ മലയാളി അസോസിയേഷന്‍ പ്രസ്റ്റനെ പ്രതിനിധീകരിച്ച് എത്തിയ  നവനന്ദന്‍ പ്രതീഷും സംഘവും ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ ഇപ്‌സ്വിച് മലയാളി അസ്സോസിയേഷനില്‍ നിന്നുള്ള ഷോണ്‍ ഷിബിയും സംഘവും രണ്ടാം സ്ഥാനം നേടി. ഈ മത്സരത്തില്‍ മൂന്നാം സ്ഥാനത്ത് എത്തിയത് അഞ്ജന ബാബുവും സംഘവും ആണ്. സിനിമാറ്റിക് ഗ്രൂപ്പ് ജൂനിയേഴ്‌സ് മത്സരങ്ങളില്‍ ഡെര്‍ബി മലയാളി അസോസിയേഷന്റെ ലെസ്‌ലി ജോസഫ് ആന്റ് ടീം ഒന്നാം സ്ഥാനം നേടിയപ്പോള്‍ ഇപ്‌സ്വിച്ചില്‍ നിന്നുള്ള ജെസ്‌ലീന ജോജോയും സംഘവും രണ്ടാം സ്ഥാനത്ത് എത്തി. ഈ വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടിയത് ജെറിന്‍ തോമസും സംഘവും ആണ്. 

സമാപന സമ്മേളനത്തില്‍ യുക്മ നാഷണല്‍ റീജിയണല്‍ ഭാരവാഹികളും പ്രോഗ്രാം കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് സമ്മാനങ്ങളും ക്യാഷ് അവാര്‍ഡുകളും സമ്മാനിച്ച് അനുമോദിച്ചു. യുക്മ സൂപ്പര്‍ ഡാന്‍സര്‍ 2014 സമാപന സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദിയര്‍പ്പിച്ച കെറ്ററിംഗ് മലയാളി അസോസിയേഷന്‍ പ്രസിടന്റ്‌റ് ടൈറ്റസ്‌ജോസഫ് ഉടനീളം ആവേശം പകര്ന്ന മത്സരങ്ങളില്‍ വിധിനിര്‍ണ്ണയം പോലും ദുഷ്‌കരമാക്കുന്ന തരത്തിലുള്ള പ്രകടനമാണ് നമ്മുടെ കുരുന്നുകള്‍ കാഴ്ച വച്ചതെന്നും വളര്‍ന്നു വരുന്ന  കുരുന്നുകള്‍ക്ക് ഇത്തരത്തിലുള്ള വേദികള്‍ ഒരുക്കുന്ന യുക്മ ഒരു പ്രവാസി മലയാളി സമൂഹത്തിന്റെ ആവശ്യമാണെന്നും എടുത്തു പറയാന്‍ മറന്നില്ല. വിജയികള്‍ക്ക് യുക്മ വൈസ് പ്രസിടന്റുമാരായ ബീന സെന്‍സ്, ഷാജി തോമസ്, സെക്രട്ടറി ബിന്‍സു ജോണ്‍, ട്രഷറര്‍ അഡ്വ.ഫ്രാന്‍സിസ് മാത്യു, ജോയിന്റ് സെക്രട്ടറിമാരായ ടിറ്റോ തോമസ്, ആന്‍സി ജോയ്, നാഷണല്‍ കമ്മറ്റിയംഗങ്ങളായ വര്‍ഗീസ് ജോണ്‍, ബിനു മാത്യു, ജി.പി.എം.സി ചെയര്‍മാന്‍ സാബു കുര്യന്‍, മിഡ്‌ലാന്‍ഡ്‌സ് റീജിയനല്‍ പ്രസിഡന്റ് റോയ് ഫ്രാന്‍സിസ്, സൗത്ത് വെസ്റ്റ് റീജിയനല്‍ പ്രസിഡന്റ് സുജു ജോസഫ്, ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ സെക്രട്ടറി കുഞ്ഞുമോന്‍ ജോബ്, വൈസ് പ്രസിഡന്റ് ബേബി തോമസ്, മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ജോയിന്റ് സെക്രട്ടറി സുരേഷ് കുമാര്‍, സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ അനീഷ് ജോണ്‍, ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ജയകുമാര്‍ നായര്‍, ആതിഥേയ അസോസിയേഷന്‍ പ്രസിഡന്റ് ടൈറ്റസ് ജോസഫ്, പ്രോഗ്രാം കമ്മിറ്റിയംഗങ്ങളായ സുനില്‍ രാജന്‍, അജയ് പെരുമ്പാലത്ത്, ബൈജു തോമസ്, ബിന്ദു വിജി തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഗ്ലോബല്‍ പ്രവാസി മലയാളി കൗണ്‍സിലിന്റെ അവാര്‍ഡ് വിതരണവും ഈ പരിപാടിയോടനുബന്ധിച്ച് നടത്തിയിരുന്നു. ബെറ്റര്‍ ഫ്രെയിംസ് യു.കെ യുടെ സാജു അത്താണി എടുത്ത യുക്മ  സൂപ്പര്‍ ഡാന്‍സര്‍ മത്സരത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://www.facebook.com/media/set/?set=a.793228910711314.1073741837.662226837144856&type=1




കൂടുതല്‍വാര്‍ത്തകള്‍.