CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 39 Minutes 1 Seconds Ago
Breaking Now

സ്വാന്‍സിയില്‍ മാര്‍ മാത്യു അറയ്ക്കല്‍ പിതാവിന് ഉജ്വല സ്വീകരണം

സ്വാന്‍സിയിലെത്തിയ സി ബിസിഐ അല്‍മായ കൗണ്‍സിലിന്റെ അദ്ധ്യക്ഷനും കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷനുമായ മാര്‍ മാത്യു അറയ്ക്കല്‍ പിതാവിന് ഉജ്‌ലല സ്വീകരണം നല്‍കി.സ്വാന്‍സിയിലെ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ചരിത്രത്തിന്റെ തങ്കലിപികളില്‍ എഴുതപെട്ട ദിനമായിരുന്നു ബുധനാഴ്ത,ഇതാദ്യമായാണ് സീറോ മലബാര്‍ സഭയില്‍ ആദരണീയനായ ഒരു പിതാവ് വെയില്‍സിലെത്തി സീറോ മലബാര്‍ കമ്മ്യൂണിറ്റിക്ക് വേണ്ടി സമൂഹബലിയര്‍പ്പിച്ചത് .സമൂഹബലിയിലേക്ക് മെനീവിയ രൂപതയിലെ സീറോ മലബാര്‍ ചാപ്പലിന്‍ ഫാ സിറില്‍ തടത്തില്‍ അഭിവന്ദ്യപിതാവിനെ സ്വാഗതം ചെയ്തു.സമൂഹബലിയില്‍ കാര്‍ഡിഫ് അതിരൂപതയിലും മെനീവിയ രൂപതയിലും സീറോ മലബാര്‍ കമ്മ്യൂണിറ്റിക് വേണ്ടി സേവനം ചെയ്യുന്ന എല്ലാ വൈദീകരും പങ്കുചേര്‍ന്നു.ഫാ സിറിള്‍ തടത്തില്‍,ഫാ ടോമി അഗസ്റ്റിന്‍ നെല്ലുവേലില്‍,ഫാ പയസ് അഗസ്റ്റിന്‍ വാലുമേല്‍ മലയില്‍,ഫാ അബ്ാസ് മാളിയേക്കല്‍,ഫാ സജി അപ്പോഴിപ്പറമ്പില്‍ എന്നീ വൈദീകരാണ് അഭിവന്ദ്യ പിതാവിനൊപ്പം സഹകര്‍മ്മികരായത് .വിശുദ്ധ കുര്‍ബാന മദ്ധ്യേ അഭിവന്ദ്യ പിതാവ് എല്ലാവര്‍ക്കും പ്രത്യേക സന്ദേശം നല്‍കി.

സമൂഹബലിക്ക് ശേഷം അഭിവന്ദ്യ അറയ്ക്കല്‍ പിതാവിനു സീറോ മലബാര്‍ സഭാ അല്‍മായ കമ്മീഷന്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ വി സി സെബാസ്റ്റിയനും എവനിന്റെയും സോമര്‍സെറ്റിന്റേയും പോലിസ് അഡൈ്വസറി പാനലിന്റെ വൈസ് ചെയര്‍മാന്‍ ടോം ആദിത്യയ്ക്കും സ്വീകരണം നല്‍കി.

സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയും സീറോ മലബാര്‍ കമ്മ്യൂണിറ്റി പാരിഷ് കൗണ്‍സില്‍ അംഗവുമായ സിറയക്ക് പി ജോര്‍ജ് ഏവരേയും സ്വാഗതം ചെയ്തു.അഭിവന്ദ്യ പിതാവും ഷെവലിയാര്‍ അഡ്വ വി സി സെബാസ്റ്റിയനും മറുപടി പ്രസംഗം നടത്തി.കൗണ്‍സിലര്‍ ടോം ആദിത്യ,ഫാ ടോമി അഗസ്റ്റിന്‍,ഫാ അബ്രാസ് മാളിയേക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.ഫാ സിറിള്‍ തടത്തില്‍ ഏവര്‍ക്കും നന്ദി അര്‍പ്പിച്ചു.

സ്വീകരണ യോഗത്തിനു ശേഷം  ആല്‍മായരുടേയും വൈദാകരുമായി അഭിവന്ദ്യ പിതാവും ഷെവലിയാര്‍ വിസി  സെബാസ്റ്റ്യനും ആശയവിനിമയം നടത്തി.

അഭിവനന്ദ്യ പിതാവും ഷെവലിയാര്‍ വി സി സെബാസ്റ്റ്യനും കൗണ്‍സിലര്‍ ടോം ആദിത്യയും ഫാ സിറിള്‍ തടത്തിലിന്റെ സാന്നിധ്യത്തില്‍ മെനീവിയ രൂപതയുടെ ബിഷപ്.ബിഷപ് ടോം തോമസുമായി കൂടിക്കാഴ്ച നടത്തുകയും ബിഷപ്പിനെ കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.ബിഷപ് ടോം തോമസ് ക്ഷണം സ്വീകരിക്കുകയും അറയ്ക്കല്‍ പിതാവിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തുന്ന വിദ്യാഭ്യാസ സാമൂഹ്യ പദ്ധതികള്‍ ബിഷപ്പ് സന്ദര്‍ശിക്കുമെന്നും ഉറപ്പു നല്‍കി

 




കൂടുതല്‍വാര്‍ത്തകള്‍.