CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 38 Minutes 26 Seconds Ago
Breaking Now

രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന് ഫാ.സോജി ഓലിക്കലിനൊപ്പം ഫാ. ഡൊമിനിക് വാളൻമനാലും

പരിശുദ്ധാത്മാവിന്റെ അഗ്നി ജ്വാലകള്‍ വിശ്വാസ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ഫാ സോജി ഓലിക്കലിനോടൊപ്പം കാഞ്ഞിരപ്പള്ളി മരിയന്‍ ധ്യാന കേന്ദ്ര ഡയറക്ടര്‍ ഫാ ഡൊമിനിക് വാളൻമനാലും ധ്യാനം നയിക്കും.

യുകെ മലയാളികളുടെ വിശ്വാസ വര്‍ദ്ധനവിന് നിദാനമായ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ വചന പ്രഘോഷണ മേഖലയില്‍ സ്വര്‍ഗ്ഗീയ പിതാവിനോട് ചേര്‍ന്ന് അദ്ഭുതകരമായ വിടുതല്‍ ശുശ്രൂഷകളിലൂടെ അനേകം വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ദൈവീക കൃപകള്‍ സാധ്യമാക്കുന്ന ഫാ ഡൊമിനിക് വാളമനാല്‍ ഇംഗ്ലീഷ് മലയാള വചന പ്രഘോഷണങ്ങള്‍ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ നടത്തും.

ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സെഹിയോന്‍ യുകെ ടീം അംഗങ്ങള്‍ ആഗസ്ത് 9ന് രാവിലെ 6.45 മുതല്‍ കണ്‍വെന്‍ഷന്‍ വിജയത്തിനായി ഫാ സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ മധ്യസ്ഥ പ്രാര്‍ത്ഥന നടത്തും.തുടര്‍ന്ന് കൃത്വം എട്ടിന് ജപമാലയോടെ കണ്‍വെന്‍ഷന്‍ ആരംഭിക്കും.

 

സെഹിയോന്‍ യുകെയുടെ എല്‍ ഷെയ്ദാ ബുക്ക് സ്റ്റാളില്‍ നിന്നും ആത്മീയ ജീവിതത്തിനു മുതല്‍കൂട്ടാകുന്ന നിരവധിയായ പുസ്തകങ്ങള്‍ ലഭ്യമാണ്.

കണ്‍വെന്‍ഷന്‍ വേദി വിലാസം

BETHEL CONVENTION CENTRE

KELVIN WAY

B 70 7 WJ

 




കൂടുതല്‍വാര്‍ത്തകള്‍.