CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 55 Seconds Ago
Breaking Now

വൂസ്റ്റര്‍ തിരുനാള്‍ ഭക്തിസാന്ദ്രമായി ; തിരുന്നാള്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് നൂറു കണക്കിന് വിശ്വാസികള്‍ക്ക് സായൂജ്യം

വൂസ്റ്റര്‍ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ വിശുദ്ധ തോമാശ്ലീഹായുടേയും അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുന്നാള്‍ ഭക്തിസാന്ദ്രമായി.തിരുന്നാളിനോടനുബന്ധിച്ച് നടന്ന റാസയില്ല പ്രദക്ഷിണത്തിനും നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2.30ന് നടന്ന ആഘോഷപൂര്‍വമായ തിരുന്നാള്‍ കുര്‍ബാനയില്‍ സീറോ മലബാര്‍ കോര്‍ഡിനേറ്റര്‍ ഫാ തോമസ് പാറയടിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.ഫാ ജോസഫ് കറുകയില്‍,ഫാ വില്‍ഫ്രഡ് പെരേപ്പാടന്‍,ഫാ ബ്രയാന്‍ മാക്ഗിന്‍ലി തുടങ്ങിയവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.ദിവ്യബലി മദ്ധ്യ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും സ്ഥൈര്യ ലേപനവും നടന്നു.ഫാ തോമസ് പാറയടിയില്‍ തിരുന്നാള്‍ സന്ദേശം നല്‍കി.

തിരുന്നാള്‍ കുര്‍ബാനയെ തുടര്‍ന്ന് ഭക്ത്യാദരപൂര്‍വ്വമായ തിരുന്നാള്‍ പ്രദക്ഷിണത്തിന് തുടക്കമായി.കൊടിതോരണങ്ങളാല്‍ അലങ്കരിച്ച് മോടിപിടിപ്പിച്ച വഴികളിലൂടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ച് മുത്തുകുടകളും പതാകകളും ഏന്തി നടന്ന തിരുന്നാള്‍ പ്രദക്ഷിണം വിശ്വാസികള്‍ക്ക് ആത്മീയ നിര്‍വൃതിയായി.പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിച്ച ശേഷം തിരുശേഷിപ്പ് വണക്കവും ഊട്ടുനേര്‍ച്ചയും നടന്നു.തിരുന്നാളിനോട് അനുബന്ധമായിട്ടുള്ള റാസ കുര്‍ബാനയും നടന്നു.നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് സീറോ മലബാര്‍ ചാപ്പലിന്‍ ഫാ ജോസഫ് കുറുകയില്‍ റാസ കുര്‍ബാനയില്‍ മുഖ്യകാര്‍മികനായി.ഈ മാസം 21നാണ് ഒരാഴ്ചക്കാലം നീണ്ട വൂസ്റ്റര്‍ തിരുനാളിന് കൊടിയേറിയത് .




കൂടുതല്‍വാര്‍ത്തകള്‍.