CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 12 Seconds Ago
Breaking Now

കവന്‍ട്രി ബ്ലൂസ് ക്രിക്കറ്റ് ക്ലബിന്റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ്റ് 3ന്

കവന്‍ട്രി ബ്ലൂസ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍  സംഘടിപ്പിക്കുന്ന രണ്ടാമത് ക്രിക്കറ്റ് ടൂര്‍ണമെന്റ്  ഓഗസ്റ്റ് 3 ഞായറാഴ്ച യൂണീവേഴ്സിറ്റി  ഓഫ് വാർവിക്ക്  ക്രിക്കറ്റ് ഗ്രൗണ്ടില്‍  വെച്ച് നടക്കും.ക്‌നോക്ഔട്ട് അടിസ്ഥാനത്തില്‍  നടത്തുന്ന മത്സരത്തില്‍ യുകെയിലെ മികച്ച 8 മലയാളി ക്ലബുകളാണ് പങ്കെടുക്കുന്നത്. ആദ്യ സ്‌റ്റേജ് മത്സരങ്ങളില്‍ വിജയിക്കുന്ന 4 ടീമുകള്‍ സെമി ഫൈനലില്‍ മാറ്റുരക്കുന്നതാണ്.സെമി ഫൈനലില്‍ വിജയിക്കുന്ന 2 ടീമുകള്‍ തമ്മില്‍ ഫൈനലില്‍ മാറ്റുരക്കുന്നതാണ്.

 ആതിഥേയരായ കവന്‍ട്രി ബ്ലൂസിനെ കൂടാതെ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍ സ്‌റ്റൈന്റ് ജോര്‍ജ് മാഞ്ചെസ്റ്റര്‍, ലെസറ്റര്‍ സ്ട്രയിക്കെര്‍്‌സ്, വാര്‍വിക്ക് കോബ്ര, ഫിനിക്‌സ് നോര്തംപറ്റണ്‍, വോകിംഗ് ക്രിക്കറ്റ്  ക്ലബ്, കാര്‍ഡിഫ് കമൊസ് , ഗ്ലൗസെസ്റ്റര്‍ ക്രിക്കറ്റ്  ക്ലബ് എന്നീ ടീമുകളും പങ്കെടുക്കുന്നു.

401 പൗണ്ടും ട്രോഫിയും പ്രഖ്യാപിച്ചിട്ടുള്ള ഈ ടൂര്‍ണമെന്ടില്‍ രണ്ടാം സമ്മാനം 201 പൗണ്ടും  ട്രോഫിയും  ആയിരിക്കും. മികച്ച  ബൗളര്‍ക്കും മികച്ച ബാറ്റ്‌സ്മാനും പ്രത്യേകം ട്രോഫികളും നല്കുന്നതാണ്.
ടൂര്‍ണമെന്റിലെ ആദ്യ പ്രൈസ് ആയ 401 പൗണ്ടും, ട്രോഫിയും സ്‌പോണ്‍സര്‍  ചെയ്തിരിക്കുന്നത്  ALLIED FINANCIAL SERVICES ആണ്. രണ്ടാമത്തെ െ്രെപസ് ആയ 201 പൗണ്ടും ട്രോഫിയും സ്‌പോണ്‌സര്‍ ചെയ്തിരിക്കുന്നത് BOLEYN CINEMA ,EAST HAM ആണ്. ORTHO GEORGE LTD Dw INJURY CLAIM SOLUTIONS , COVENTRY ഉം ആണ് മറ്റു സ്‌പോണ്‌സര്‍ മാര്‍.

ടൂര്‍ണമെന്റില്‍  കാണികള്‍ക്കും, കളിക്കാര്‍ക്കും വേണ്ടി സൌത്ത്  ഇന്ത്യന്‍ ഫുഡ് സറ്റാള്‍ പ്രവര്‍ത്തിക്കുന്നതാണ്.യുകെയിലെ എല്ലാ  ക്രിക്കറ്റ്  പ്രേമികളെയും ടൂര്‍ണമെന്റിലേക്ക്  സ്വാഗതം ചെയ്യുന്നു.

 

Address : Cryfield Pavilion, Leighfield Road, Universtiy of Warwick, Covetnry, West Midlands. CV4 7AL.

 




കൂടുതല്‍വാര്‍ത്തകള്‍.