CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 38 Minutes 32 Seconds Ago
Breaking Now

ആവേശം വാരി വിതറി സാലിസ്ബറി മലയാളി അസോസിയേഷന്‍ ബാര്‍ബിക്യുവും വിനോദ യാത്രയും

സാലിസ്ബറി മലയാളി അസോസിയേഷന്‍ അവധിക്കാല ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ബാര്‍ബിക്യു വും വിനോദ യാത്രയും അംഗങ്ങളില്‍ ആവേശം വാരി വിതറുന്നതായിരുന്നു. ജൂലൈ 13ന്  ഇട്മിസ്‌ടോന്‍ വില്ലേജ് ഹാളില്‍ സംഘടിപ്പിച്ച  ബാര്‍ബിക്യു വില്‍ മുഴുവന്‍ അംഗങ്ങളും കുടുംബ സമേതം പങ്കെടുത്ത് ആഘോഷപൂര്‍വമാക്കി. ഉച്ചക്ക് 12 മണിക്ക്  ശ്രീമതി സന്ധ്യ പ്രെജുവിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച ബാര്ബിക്യുവില്‍ എത്തിചെര്‍ന്ന ഏവര്‍ക്കും ശ്രീമതി മേഴ്‌സി സജീഷ് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് പ്രസിഡന്റ് ശ്രീ സുജു ജോസഫ് പരിപാടി ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു. സംഘടനയിലേക്ക് പുതുതായി എത്തിയ അംഗങ്ങളെ പ്രസിഡന്റ് ഹാര്‍ദവമായി സ്വാഗതം ചെയ്തു. ശ്രീമതി സില്‍വി ജോസിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ വിനോദ പരിപാടികള്‍ അംഗങ്ങളെ ആഘോഷതിമിര്‍പ്പിലാക്കി. ശ്രീ അനീഷ് ജോര്‍ജും പത്‌നിയും ചേര്‍ന്ന് മനോഹര ഗാനങ്ങള്‍ ആലപിച്ചപ്പോള്‍ രക്ഷാധികാരി ശ്രീ ജോസ് കെ ആന്റണിയുടെയും സജീഷിന്റെയും നേതൃത്വത്തില്‍ രുചിയേറിയ ബാര്‍ബിക്യു വിഭവങ്ങള്‍ തയ്യാറാവുകയായിരുന്നു.വൈകുന്നേരം ആറു മണിക്ക് അവസാനിച്ച പരിപാടിയുടെ വിജയത്തിനു ചുക്കാന്‍ പിടിച്ച ശ്രീ ഷിബു ജോണിനും പങ്കെടുത്ത ഏവര്‍ക്കും സെക്രെടറി ശ്രീ സെബാസ്റ്റ്യന്‍ നന്ദി അര്‍പ്പിച്ചു.

ജൂലൈ അഞ്ചിനു ലെഗോലാന്റിലേക്ക് നടത്തിയ  ഏകദിന വിനോദയാത്ര കുഞ്ഞുങ്ങളും മുതിര്‍ന്നവരും ഒരുപോലെ ആസ്വദിക്കുന്നതായിരുന്നു. ശ്രീ ജേക്കബ് ചാക്കോയുടെ നേതൃത്വത്തില്‍ സാലിസ്ബറിയില്‍ നിന്നും പുറപ്പെട്ട ബസില്‍ യാത്രയുടെ വിരസതയകറ്റാന്‍ സംഘടിപ്പിച്ച വിനോദ പരിപാടികള്‍ ഏവരെയും ആകര്‍ഷിക്കുന്നതായിരുന്നു. 

ആരംഭിച്ച് ഒന്നര വര്‍ഷം പിന്നിട്ട അസോസിയേഷന് സാലിസ്ബറി മുന്‍ മേയര്‍ ശ്രീമതി പെനി ബ്രൌണിന്റെ വിടവാങ്ങല്‍ ചടങ്ങില്‍ ക്ഷണം ലഭിച്ചത്  സംഘടന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി. സംഘടനയുടെ സ്‌നേഹോപഹാരം പ്രസിഡന്റ് ശ്രീ സുജു ജോസഫ് മേയര്‍ക്ക് കൈമാറി. ചടങ്ങിനു മോഡി കൂട്ടാന്‍ അസോസിയേഷനിലെ കുട്ടികള്‍ അവതരിപ്പിച്ച ഭരതനാട്യവും സിനിമാറ്റിക് ഡാന്‍സും ഏവരുടെയും ശ്രെദ്ധയാകര്‍ഷിക്കുന്നതായി. അതിന് മുന്‍കൈയെടുത്ത ശ്രീമതി സിജു സ്റ്റാലിനും ശ്രീമതി സില്‍വി ജോസിനും ഏവരും അഭിനന്ദനങള്‍ അര്‍പ്പിച്ചു .

അംഗങ്ങള്‍ക്കായി സിറ്റി കൗണ്‍സിലുമായി ചേര്‍ന്ന് സംഘടന സംഘടിപ്പിക്കുന്ന വിവിധ പരിശീലന പരിപാടികളായ സ്‌റോണ്‍ കാര്‍വിങ്ങ്, സ്റ്റിച്ചിങ്ങ് വര്‍ക്ക്‌ഷോപ്പ് എന്നിവക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. അംഗങ്ങള്‍ സൂക്ഷ്മതയോടെ നിര്‍മ്മിച്ച ശില്പങ്ങളും മറ്റും സ്‌കാര്‍ ഗില്‍ഡ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രദര്‍ശിപ്പിച്ച്ചപ്പോള്‍ ആവശ്യക്കാരെറെയായിരുന്നു. അഞ്ഞൂറിലധികം ആളുകള്‍ പങ്കെടുത്ത പരിപാടിയില്‍ കേരളീയ തനത് കലാ രൂപങ്ങളായ തിരുവാതിരയും ഒപ്പനയും അരങ്ങു തകര്‍ത്തപ്പോള്‍ ഭാരതനാട്യവും സിനിമാറ്റിക് ഡാന്‌സുമായി കുഞ്ഞുങ്ങള്‍ സദസ്യരുടെ മുക്ത ഖണ്ഡ പ്രശംസയെറ്റുവാങ്ങി. 

കഴിഞ്ഞ ശനിയാഴ്ച ബെമെര്‍ട്ടന്‍ ഹീത്ത് ഫണ്‍ ഡെയില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചത് മറ്റൊരു അംഗീകാരമായി പ്രസിഡന്റ് ശ്രീ സുജു ജോസഫ് അറിയിച്ചു. സംഘടനയുടെ ഓണാഘോഷം സെപ്റ്റംബര്‍ പതിനാലിന് പ്രശസ്ത വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍ ആഘോഷ പൂര്‍വ്വം നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശ്രീമതി രജിത ശ്രീമതി രാഹി ശ്രീ ജോബി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്നു വരുന്നു. 

യുക്മ സംഘടിപ്പിച്ച സൂപ്പര്‍ ഡാന്‍സറില്‍ സിനിമാറ്റിക് ഡാന്‍സില്‍ സോനാ ജോസ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് സംഘടനയുടെ മറ്റൊരു നേട്ടമായി. 

 

പ്രശസ്ത ഫോട്ടോഗ്രാഫര്‍ ശ്രീ ബിജു മൂന്നാനപ്പള്ളിയുടെ മികവുറ്റ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക




കൂടുതല്‍വാര്‍ത്തകള്‍.