CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 8 Minutes 7 Seconds Ago
Breaking Now

ലണ്ടന്‍ കണ്‍വെന്‍ഷന്‍ ആഗസ്ത് 16 ശനിയാഴ്ച ഫാ. ജോസ് അന്തിയാം കുളത്തോടൊപ്പം ബ്ര.സാബു അറുതൊട്ടിയും

ദൈവാനുഗ്രഹങ്ങള്‍ കൊണ്ടും പരിശുദ്ധാരൂപിയുടെ സാന്നിദ്ധ്യം കൊണ്ടും ഭക്തിയിലും വിശ്വാസത്തിലും വളര്‍ത്തുന്ന ലണ്ടന്‍ കണ്‍വെന്‍ഷന്‍ ആഗ്‌സ്ത് 16ന് ശനിയാഴ്ച ലണ്ടനിലെ ബാര്‍ക്കിങ്ങില്‍ നടക്കും.വിശുദ്ധ കുര്‍ബാനയെ കേന്ദ്രീകരിച്ചുള്ള ശുശ്രൂഷകള്‍ക്ക് ഫാ ജോസ് അന്തിയാം കുളം നേതൃത്വം നല്‍കും.പാമ്പാടി ഗുഡ്‌ന്യൂസ് ധ്യാനകേന്ദ്രത്തിലെ പ്രശസ്ത വചന പ്രഘോഷകനായ ബ്ര.സാബു അറുതൊട്ടിയില്‍ വചന ശുശ്രൂഷയും രോഗശാന്തി ശുശ്രൂഷയും നടത്തും.ധ്യാനത്തിന് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.പരിശുദ്ധ ജപമാല,വിശുദ്ധ കുര്‍ബാന,വചന പ്രഘോഷണം,അനുരജ്ഞന ശുശ്രൂഷ,ആരാധന,രോഗശാന്തി ശ്രൂശ്രൂഷ,സാക്ഷ്യം എന്നിവ ഉണ്ടായിരിക്കും.

കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.

വിശദ വിവരങ്ങള്‍ക്ക്

ഫാ ജോസ് അന്തിയാം കുളം-07472801507

രാവിലെ എട്ടു മുതല്‍ നാലുവരെ

സ്ഥലം 

OASIS BANQUETING

6-8 THAMED ROAD

BARKING 1G 11 0 HZ




കൂടുതല്‍വാര്‍ത്തകള്‍.