CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 16 Seconds Ago
Breaking Now

ലണ്ടന്‍ നൈറ്റ് വിജില്‍ നാളെ ; ഫാ ജോസ് അന്തിയാംകുളം നേതൃത്വം വഹിക്കും

രണ്ടാം വെള്ളിയാഴ്ചകളില്‍ നടന്നുവരുന്ന ലണ്ടന്‍ നൈറ്റ് വിജില്‍ ഈ വെള്ളിയാഴ്ച അപ്റ്റണ്‍ പാര്‍ക്ക് ഔര്‍ ലേഡി ഓഫ് കംപാഷന്‍ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു.ഫാ ജോസ് അന്തിയാം കുളം ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിക്കും.വെള്ളിയാഴ്ച രാത്രി പത്തുമണിക്ക് ആരംഭിച്ച് ശനിയാഴ്ച രാവിലെ അഞ്ചു മണിക്ക് സമാപിക്കും.ജപമാലയോടു കൂടെ പ്രയിസ് ആന്‍ഡ് വര്‍ഷിപ്പും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും പ്രത്യേക രോഗശാന്തി ശുശ്രൂഷയും വിശുദ്ധ കൂര്‍ബാനയും ഉണ്ടായിരിക്കും.പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ എഴുതി സമര്‍പ്പിച്ചാല്‍ മദ്ധ്യസ്ഥ പ്രാര്‍ത്ഥനാ സമയത്ത് പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതാണ് .എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

കുരുവിള ; 07956242965

ഔര്‍ ലേഡി ഓഫ് കമ്പാഷന്‍ ചര്‍ച്ച്

അപ്ടണ്‍ പാര്‍ക്ക്

ലണ്ടന്‍ 

E 13 9AX

 




കൂടുതല്‍വാര്‍ത്തകള്‍.