CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 8 Minutes 16 Seconds Ago
Breaking Now

ബോള്‍ട്ടണ്‍ തിരുന്നാളിന് ഇന്ന് കൊടിയേറും ; പ്രധാന തിരുനാള്‍ ഞായറാഴ്ച

 

ബോള്‍ട്ടണ്‍ മലയാളികളുടെ ആത്മീയ ഉത്സവത്തിന് ഇന്ന് കൊടിയേറും.പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോപണ തിരുന്നാളിനായി മലയാളി സമൂഹം ഒരുങ്ങികഴിഞ്ഞു.ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് ദേവാലയത്തില്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന തിരുനാള്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ എത്തിച്ചേരും.ബന്ധു മിത്രാധികളേയും നാട്ടുകാരേയുമെല്ലാം നേരില്‍ കണ്

് സൗഹൃദം പുതുക്കിയും പരിശുദ്ധ അമ്മയുടെ അനുഗ്രഹങ്ങള്‍ നേടിയും വിശ്വാസികള്‍ ബോള്‍ട്ടനിലെക്ക് പ്രവഹിക്കുമ്പോള്‍ തിരുന്നാള്‍ ആഘോഷങ്ങള്‍ ഗൃഹാതുരത്വം ഉണര്‍ത്തും.ഇന്ന് വൈകുന്നേരം 6.45ന് നടക്കുന്ന പ്രസുദേന്തി വീഴ്ചയെ തുടര്‍ന്നാണ് കൊടിയേറ്റ് നടക്കുക.മോണ്‍ ജോണ്‍ സെയില്‍ തിരുനാളിന് തുടക്കം കുറിച്ചു കൊണ്ട് പതാക ഉയര്‍ത്തും.തുടര്‍ന്ന് നടക്കുന്ന ദിവ്യബലിയില്‍ ഫാ തോമസ് തൈകൂട്ടത്തില്‍ കാര്‍മ്മികനാകും.ശനിയാഴ്ച വൈകുന്നേരം 6.30ന് ദിവ്യബലി നടക്കും. പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ 10.45ന് ആഘോഷ പൂര്‍വ്വമായ തിരുന്നാള്‍ കുര്‍ബാനയ്ക്ക് തുടക്കമാകും.ഫാ ജോസ് വടക്കേക്കുന്ന് മോണ്‍ ജോണ്‍സെയില്‍ ഫാ തോമസ് തൈക്കുട്ടത്തില്‍ തുടങ്ങിയവര്‍ തിരുനാള്‍ കുര്‍ബാനയില്‍ കാര്‍മ്മികരാകും.12.30ന് ലദീഞ്ഞ് ഇതേ തുടര്‍ന്ന് തിരുന്നാള്‍ പ്രദക്ഷിണത്തിന് തുടക്കമാകും.പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം വഹിച്ച്് ചെണ്ട മേളങ്ങളുടെ അകമ്പടിയോടെ നടത്തുന്ന തിരുന്നാള്‍ പ്രദക്ഷിണം ബോള്‍ട്ടണ്‍ വീഥികളില്‍ കൂടി പോയി തിരികെ പള്ളിയില്‍ പ്രവേശിക്കും.തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദവും വിരുന്നും നടക്കും.ഇതേ തുടര്‍ന്ന് കലാപരിപാടികള്‍ക്ക് തുടക്കമാകും.യുവ പ്രതിഭകളും മാതാപിതാക്കളും വിവിധ കലാപരിപാടികളുമായി വേദിയെ നിറച്ചാര്‍ത്ത് അണിയിക്കുമ്പോള്‍ ഏവര്‍ക്കും നിറ വിരുന്നായി കലാപരിപാടികള്‍ മാറും.

തിരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ ചാപ്പലിന്‍ ഫാ തോമസ് തൈക്കൂട്ടത്തില്‍ സ്വാഗതം ചെയ്യുന്നു.

പള്ളിയുടെ വിലാസം

OUR LADY OF LOURDES CHURCH

275 PLODER LANE

FARNWORTH

BOLTON BL4 0BR

 




കൂടുതല്‍വാര്‍ത്തകള്‍.