CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 55 Seconds Ago
Breaking Now

ബോള്‍ട്ടണ്‍ തിരുന്നാളിന് ഭക്തി നിര്‍ഭരമായ തുടക്കം ; പ്രധാന തിരുനാള്‍ നാളെ

ബോള്‍ട്ടണ്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളിന് ഭക്തിനിര്‍ഭരമായ തുടക്കം.ഇന്നലെ നടന്ന കൊടിയേറ്റിലും പ്രസുദേന്തി വാഴ്ചയിലും ദിവ്യബലിയിലും നിരവധി വിശ്വാസികള്‍ പങ്കെടുത്തു.പ്രധാന തിരുനാള്‍ ഞായറാഴ്ചയാണ് നടക്കുക.തിരുനാള്‍ കുര്‍ബാനയും പ്രദക്ഷിണവും കലാപരിപാടികളുമായി ഒരു ദിവസം മുഴുവന്‍ ആനന്ദ ദായകമാക്കുന്നതിനായി തിരുന്നാള്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്.പരിശുദ്ധ അമ്മയുടെ അനുഗ്രഹം തേടി നേര്‍കാഴ്ചകള്‍ അര്‍പ്പിക്കുന്നതിനായി വിശ്വാസ സമൂഹം നാളെ ബോള്‍ട്ടനിലേക്ക് ഒഴുകുമ്പോള്‍ നാട്ടിലെ പള്ളി പെരുന്നാള്‍ കൂടിയ അനുഭവമാകും ലഭിക്കുക.ഇന്നലെ വൈകുന്നേരം 6.45ന് പ്രസുദേന്തി വാഴ്ചയെ തുടര്‍ന്ന് മോണ്‍ ജോണ്‍ ഡെയില്‍ കൊടിയേറ്റിയതോടെ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി.തുടര്‍ന്ന് നടന്ന ദിവ്യബലിയില്‍ ഫാ തോമസ് തൈക്കൂട്ടത്തില്‍ കാര്‍മ്മികത്വം വഹിച്ചു.

ഇന്ന് വൈകുന്നേരം  6.30ന് നടക്കുന്ന ദിവ്യബലിയില്‍ മോണ്‍ ജോണ്‍ ഡെയില്‍ കാര്‍മ്മികനാകും.പ്രധാന തിരുനാള്‍ ദിനമായ നാളെ രാവിലെ 10.45ന് ആഘോഷ പൂര്‍വ്വമായ തിരുന്നാള്‍ കുര്‍ബാനയ്ക്ക് തുടക്കമാകും.ഫാ ജോസ് വടക്കേക്കുറ്റ് തിരുന്നാള്‍ കുര്‍ബാനയില്‍ മുഖ്യകാര്‍മ്മികനാകും.ദിവ്യബലിയേ തുടര്‍ന്ന് ലദീഞ്ഞും തിരുന്നാള്‍ പ്രദക്ഷിണത്തിന് തുടക്കമാകും.മുത്തുകുടകളും പതാകകളും പൊന്നിന്‍ കുരിശുകളുമായി പരിശുദ്ധാമ്മയുടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് മലയാളി സംഗമം ബോള്‍ട്ടന്റെ തെരുവീഥികളിലൂടെ പ്രദക്ഷിണം നടത്തുമ്പോള്‍ മറുനാട്ടിലെ വിശ്വാസ പ്രഘോഷണമായി തിരുന്നാള്‍ മാറും.മേള പെരുക്കം തീര്‍ത്ത് ബോള്‍ട്ടണ്‍ ബീറ്റ്‌സ് പ്രദക്ഷിണത്തിന് അകമ്പടിയേകും.

പ്രദക്ഷിണം സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തുമ്പോള്‍ ബോള്‍ട്ടണ്‍ ബീറ്റ്‌സ് ചെണ്ടമേള ഡിസ്‌പ്ലേ നടത്തും.ഇതേ തുടര്‍ന്ന് പുനരാരംഭിക്കുന്ന പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിച്ച ശേഷം വിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദം നടക്കും.തുടര്‍ന്ന് സ്‌നേഹവിരുന്നും കലാപരിപാടികള്‍ക്കും തുടക്കമാകും.നാടന്‍ കലാ രൂപങ്ങളും നൃത്താവിഷ്‌കാരങ്ങളും കലാപരിപാടികള്‍ക്ക് തുടക്കമാകും.നാടന്‍ കലാ രൂപങ്ങളും നൃത്ത ആവിഷ്‌കാരങ്ങളും വേദിയില്‍ തിമിര്‍ത്താടുമ്പോള്‍ ഏവര്‍ക്കും മികച്ച വിരുന്നാകും കലാപരിപാടികള്‍ .യുവജന സംഘടനകളും സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരും വിവിധ കലാപരിപാടികളുമായി വേദിയില്‍ എത്തും.തിരുന്നാള്‍ വിജയത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.ബോള്‍ട്ടനിലെ മലയാളി ഭവനങ്ങള്‍ അതിഥികളാല്‍ നിറഞ്ഞു കഴിഞ്ഞു.ബോള്‍ട്ടണ്‍ മലയാളികളുടെ ആത്മീയ ഉത്സവമായ പരിശുദ്ധാമ്മയുടെ സ്വര്‍ഗ്ഗാരോഹണ തിരുന്നാളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ ചാപ്പലിന്‍ ഫാ തോമസ് തൈക്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന തിരുന്നാള്‍ കമ്മറ്റി സ്വാഗതം ചെയ്യുന്നു.തിരുന്നാള്‍ ദിനം വിശ്വാസികള്‍ക്ക് അടിമവെയ്ക്കുന്നതിനും മുടിനേര്‍ച്ച എടുക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ് .

അഡ്രസ്

OUR LADY OF LOURDES CHURCH

275 PLODDER LANE

FANWIRTH,BOLTON

BL 4 0 BR




കൂടുതല്‍വാര്‍ത്തകള്‍.