CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 12 Minutes 56 Seconds Ago
Breaking Now

ഫാ. ജേക്കബ് മഞ്ഞളി നയിക്കുന്ന നൈറ്റ് വിജില്‍ 19ന് ഷെഫീല്‍ഡില്‍

പ്രശസ്ത സുവിശേഷ പ്രഘോഷകനും ശാലോം, ഡിവൈന്‍ ചാനലുകളിലെ പ്രഭാഷകനുമായ ഫാ. ജേക്കബ് മഞ്ഞളി നയിക്കുന്ന ഷെഫില്‍ഡ് മൂന്നാം ചൊവ്വ നൈറ്റ് വിജില്‍ ഈ മാസം 19ന് ഷെഫീല്‍ഡിലെ സെന്റ് പാട്രിക് ചര്‍ച്ചില്‍ നടക്കും.വിശുദ്ധ കുര്‍ബാന, ആരാധന, ദൈവവചനം, കുമ്പസാരം എന്നിവ ഇതോടൊപ്പം ഉണ്ടായിരിക്കും. വൈകിട്ട് ആറുമുതല്‍ രാത്രി 11 വരെയുള്ള നൈറ്റ് വിജിലില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ ഷെഫീല്‍ഡ് കാത്തലിക് കമ്മ്യൂണിറ്റി സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ബിജു കുന്നക്കാട്ട് ക്ഷണിച്ചു.

 

ഷെഫീല്‍ഡിലെ നൈറ്റ് വിജില്‍ അടുത്തമാസം ഒരു വര്‍ഷം തികയ്ക്കുകയാണ്. ഇതോടനുബന്ധിച്ച് സെപ്റ്റംബര്‍ 19,20,21 (വെള്ളി, ശനി, ഞായര്‍ ) ദിവസങ്ങളില്‍ സെന്റ് പാട്രിക് ചര്‍ച്ചില്‍ ഷെഫീല്‍ഡ് ബൈബിള്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നുണ്ട്. ഫാ. സോജി ഓലിക്കലും സെഹിയോന്‍ യു കെ ടീമുമാണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്.

 

സെന്റ് പാട്രിക് ചര്‍ച്ചിന്റെ വിലാസം:

 

st.ptarick church sheffield,barnsley road,s5 0qf,




കൂടുതല്‍വാര്‍ത്തകള്‍.