ആഗസ്റ്റ് 20, 21 & 22 (5.00p.m.-9.00p.m.) 23 & 24 (9.00a.m. - 5.00p.m.) തിയതികളില്‍ Rev. Fr. Xavier Khan Vattayil നയിക്കുന്ന അഭിഷേകാഗ്നി ബൈബിള്‍ കണ്‍വന്‍ഷനായി ബെല്‍ഫാസ്റ്റ് ഒരുങ്ങി. കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പിനായി ഫാ. ആന്റണി പെരുമായന്, ജോസഫ് കറുകയില്‍, പോള്‍ മോരേലി, എന്നിവരുടെ നേതൃത്വത്തില്‍ 251 പേരടങ്ങുന്ന വിവിധ വളണ്ടിയര്‍ ഗ്രൂപ്പുകള്‍ രൂപീകൃതമായി.
നേരത്തെ അറിയിചിട്ടുള്ളവര്ക്കായി താമസ സൗകര്യവും ആത്മീയ ഷെയറിങ്ങിനുള്ള സമയവും ക്രമീകരിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. ആത്മീയ ഷെയറിങ്ങിനു ഇനിയും പേര് തരാവുന്നതാണ്.
ധ്യാനത്തിന്റെ വിജയത്തിനായി വ്യക്തികളും പ്രാര്ഥനാസമൂഹങ്ങളും മാധ്യസ്ഥപ്രാര്ഥന നടത്തിവരുന്നു. അടുത്ത ഒരുക്കമെന്നോണം 16വേ ശനിയാഴ്ച കമ്മിറ്റി അംഗങ്ങളും, വളണ്ടിയര്‍മാരും, വിവിധ പ്രാര്ഥനാസമൂഹങ്ങളും, സെ. പോള്‍സ് ദേവാലയത്തില്‍ ദിവ്യകാരുണ്യ നാഥന്റെ മുമ്പില്‍ ഒത്തു ചേര്‍ന്നു. ധ്യാനത്തിന്റെ വിജയത്തിനായി ഏവരുടെയും സഹകരണവും പ്രാര്‍ത്ഥനയും, അയര്‍ലണ്ട് സിറോ മലബാര്‍ സഭാ കോഡിനെറ്റര്‍, ഫാ. ആന്റണി പെരുമായന് അഭ്യര്‍ത്ഥിച്ചു.
ബെല്‍ഫാസ്റ്റില്‍ നിന്നും ധ്യാനം നടക്കുന്ന സ്ഥലത്തേക്ക് എത്തിച്ചേരാനുള്ള വഴി:
Yorkgate വഴി Shore Road ലൂടെ ASDA കഴിഞ്ഞുള്ള traffic light ല്‍ നിന്നും left തിരിയുക (Arch ഉണ്ട്)
Atnrim Road വഴി TESCO കഴിഞ്ഞു MACE ന്റെ പെട്രോള്‍ സ്റ്റേഷന്റെ മുമ്പിലുള്ള ട്രാഫിക് ലൈറ്റില്‍നിന്നും Right തിരിയുക (Arch ഉണ്ട്).
അന്വേഷണങ്ങള്‍ക്ക്:
ലാലിച്ചന്‍ 00447588373437
മോനച്ചന് 00447429188363