CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 45 Seconds Ago
Breaking Now

സന്ദര്‍ലാന്‍ഡ് ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ കായികദിനം ആവേശ ഭരിതമായി

സന്ദര്‍ലാന്‍ഡിലെ ആദ്യ ഇന്ത്യന്‍ കൂട്ടായ്മയായ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ കായികദിനം ആഗസ്റ്റ് 16 ശനിയാഴ്ച   സില്‍ക്ക് വെര്‍ത്ത് സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ ആവേശഭരിതമായി സമാപിച്ചു. മഴ മാറി നിന്ന ദിവസത്തിന്റെ മുഴുവന്‍ ആവേശവും ഉള്‍ക്കൊണ്ട് നടന്ന വാശിയേറിയ കയികോല്‍സവം അംഗങ്ങളുടെ പങ്കാളിത്തത്താല്‍ സമ്പന്നമായിരുന്നു.ഉച്ചക്ക് ഒരു മണിക്ക്  തുടങ്ങിയ കായിക മാമാങ്കത്തിന് പ്രസിഡന്റ് ശ്രി. സോയ് ജോസഫ് നേതൃത്വം നല്കി.സന്ദര്‍ലാണ്ടിന്റെ മലയാള യുവത്വം തങ്ങളുടെ കായിക ശക്തി വിളിച്ചറിയിച്ച കായിക ഉത്സവത്തില്‍ പങ്കെടുത്ത ഏവര്‍ക്കും എക്‌സിക്യുട്ടിവ് അംഗങ്ങള്‍ നന്ദി പ്രകാശിപ്പിച്ചു.വിഭവസമൃദ്ധമായ ഭക്ഷണത്തോടെ കായികദിനം  സമാപിച്ചു. ഇനി ഓണത്തിന്റെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്കായി സെപ്റ്റംബര്‍ 21 ഞായറാഴ്ച കാണാമെന്ന പ്രതീക്ഷയോടെ ഏവരും പിരിഞ്ഞു.  

ഓണാഘോഷം  സെപ്റ്റംബര്‍ 21 ഞായറാഴ്ച  സ്റ്റീല്‍സ് ക്ലബ് ഹാളില്‍ വെച്ച് നടത്തുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.