യുകെയിലെ മലയാളി സമൂഹത്തിന്റെ സ്വന്തം ഇടവക പെരുന്നാളായ ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിപ്പെരുന്നാള് ആഗസ്ത് 22ാം തീയതി 5 pm കൊടിയേറും.
ഓരോ പ്രവാസിയുടെയും മനസിലും ഗൃഹാതുരത്വം ഉണര്‍ത്തുന്ന സ്വന്തം ഇടവക പള്ളി പെരുന്നാളിനെ പുനസൃഷ്ടിക്കാനാണ് ലെസ്റ്റര്‍ പള്ളി വികാരി ഫാ പോള്‍ നെല്ലികുളത്തിന്റെ നേതൃത്വത്തില്‍ പള്ളി കമ്മറ്റിയും ഈ വര്‍ഷത്തെ പ്രസുദേന്തിമാരായ സെന്റ് ജോസഫ് പ്രയര്‍ ഗ്രൂപ്പും ഇടവക ജനങ്ങളും പരിശ്രമിക്കുന്നത് .പെരുന്നാളിലേക്കും തിരുകര്‍മ്മങ്ങളിലേക്കും എല്ലാവരേയും ക്ഷണിച്ചുകൊണ്ടുള്ള ഇടവക വികാരി ഫാ പോള്‍ നെല്ലികുളത്തിന്റെ വീഡിയോ സന്ദേശത്തിന് നവ മാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത് .
തിരുന്നാളിന്റെ ആദ്യ ചടങ്ങായ വാല്‍സിങ്ഹാം തീര്‍ത്ഥാടനം പ്രമുഖ സുവിശേഷ പ്രഘോഷകനായ ഫാ ജേക്കബ് മാഞ്ഞാലിയുടെ നേതൃത്വത്തില്‍ നടന്നു.വാല്‍സിങ്ഹാം ചാപ്പലില്‍ നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് ഫാ ആന്റണി IC(Rosminians) നേതൃത്വം നല്കി.