CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 37 Minutes 16 Seconds Ago
Breaking Now

രുചിയേറിയ ഉണ്ടകള്‍ തയ്യാറാക്കാം ''ആനിയമ്മച്ചി സ്‌പെഷ്യല്‍''റവ ,ഡേറ്റ്‌സ്,ഗോതമ്പ് എന്നിങ്ങനെ പാചകം ചെയ്യാം

ആനിയമ്മച്ചി സ്‌പെഷ്യല്‍ ഗോതമ്പുണ്ട

 

ഗോതമ്പു പോടി4 കപ്പ്

 

പഞ്ചസാരഒന്നര കപ്പ്

 

നെയ്യ്ഒരു കപ്പ്

 

കിസ്മിസ്3 ടേബിള്‍ സ്പൂണ്‍

 

 

 

ഗോതമ്പു പൊടി െ്രെഫയിങ്ങ് പാനില്‍ ഇട്ട് വറുക്കണം.അതിനു ശേഷം ഒരു പ്രാത്രത്തില്‍ നെയ്യ് ഇട്ട് ഉരുക്കി കഴിയുമ്പോള്‍ പഞ്ചസാര ഇട്ട് ഇളക്കി ഉരുകുമ്പോള്‍ ഗോതമ്പുപൊടിയും കിസ്മിസും ഇട്ട് ഇളക്കി ഉണ്ട പരുവത്തില്‍ ഇറക്കി ഉണ്ട ഉരുട്ടുക.

 

ആനിയമ്മച്ചി സ്‌പെഷ്യല്‍ Date-s ഉണ്ട

Dates ചെറുതായി അരിഞ്ഞത്2 കപ്പ്

 

നട്‌സ്1 കപ്പ്

 

desicated coconut1 കപ്പ്

 

cornfla-kes-ഒന്നര കപ്പ്(ഒന്നു രൃൗവെ ചെയ്തത്)

 

പഞ്ചസാര1 കപ്പ്

 

ബട്ടര്‍ഒന്നര ടേബിള്‍ സ്പൂണ്‍

 

വെള്ളംകാല്‍ കപ്പ്

 

 

 

 

 

പഞ്ചസാര വെള്ളം ഒഴിച്ച് അടുപ്പില്‍ വച്ച് പാനിയാക്കി അതില്‍ ബട്ടര്‍ ചേര്‍ത്തിളക്കി അതില്‍ അരിഞ്ഞുവച്ചിരിക്കുന്ന ഡേറ്റ്‌സ് ഇട്ട് ഇളക്കത്തില്‍ കൂട്ടത്തില്‍ desicated coconut ഉം നട്‌സും കോണ്‍ഫ്‌ലേക്ക്‌സും ഇട്ട് ഇളക്കി ഉരുട്ടാന്‍ പരുവത്തില്‍ ഇറക്കിവയ്ക്കുക.ഉണ്ടയായി ഉരുട്ടി desicated coconut ലേയ്ക്ക് ഇടുക.

 

ആനിയമ്മച്ചി സ്‌പെഷ്യല്‍ റവ ഉണ്ട

 

റവ6 കപ്പ്

 

നെയ്യ്‌രണ്ടര കപ്പ്

 

നട്‌സ്1 കപ്പ്

 

മുന്തിരിങ്ങഅര കപ്പ്

 

പഞ്ചസാര4 കപ്പ്

 

പാല്‍അര കപ്പ്

 

ഏലയ്ക്ക പൊടിച്ചത്1 ടേബിള്‍ സ്പൂണ്‍

 

 

 

 

 

TYPE 2

 

 

 

റവ2 കപ്പ്

 

തേങ്ങ2 കപ്പ്

 

പഞ്ചസാര150 ഗ്രാം

 

വെള്ളംഅര കപ്പ്

 

നെയ്യ്അര ടേബിള്‍ സ്പൂണ്‍

 

ഒരു ചീനച്ചട്ടിയില്‍ റവ ഇട്ട് ഇളക്കി ചൂടാക്കി നേരിയതായി വറുത്തെടുക്കണം.വേറൊരു ചീനച്ചട്ടി അടുപ്പില്‍ വച്ച് പഞ്ചസാരയും വെള്ളവും നെയ്യും കൂടി അട്ട് സിറപ്പാകുമ്പോള്‍ തേങ്ങയും ഇട്ട് ഏലയ്ക്കപ്പൊടി ചേര്‍ത്തിളക്കി വെള്ളം പറ്റുമ്പോള്‍ റവയും ഇട്ട് ഇളക്കി ഉരുട്ടി നോക്കുമ്പോള്‍ ഉരുളുന്നുണ്ടങ്കില്‍ തീയ് നിറുത്തിയിട്ട് ചൂടോടെ ഉരുട്ടണം .

 

അവലോസുണ്ട

 

അവലോസ് പൊടി1 കിലോ

 

പഞ്ചസാര 2കിലോ

 

ചെറുനാരങ്ങ4 എണ്ണം

 

വെള്ളം അര ലിറ്റര്‍

 

വാനില എസ്സന്‍സ്1 ടീസ്പൂണ്‍

 

അവലോസ് പൊടിയുടെ കട്ട അരിച്ചെടുത്ത് പൊടിച്ച് ചൂടാക്കി അവലോസ് പൊടിയുടെ കൂടെ ചേര്‍ക്കണം.കട്ട പൊട്ടിച്ചത് ചൂടാക്കിയില്ലെങ്കില്‍ പെട്ടെന്ന് കാറിപ്പോകും.

 

തലേദിവസം രാത്രി പഞ്ചസാരയും വെള്ളവും ലൈം ജ്യൂസും കൂടി കലക്കി മാറ്റിവയ്ക്കുക.പിന്നേ ദിവസം ഉരുളി അടുപ്പില്‍ വച്ച് പഞ്ചസാര പാനി ചെറുനാരങ്ങയുടെ കുരുമാറ്റിഅതിലൊഴിച്ച് തളപ്പിക്കുക.പാനി 2 നൂല്‍ പാകമാകുമ്പോള്‍ തീ എറ്റവും കുറച്ച് വാനില എസ്സെന്‍സ് ഒഴിച്ച് അവലോസ് പൊടി കുറേശ്ശെ ഇട്ട് ഇളക്കി മിക്‌സ് ചെയ്ത് തട്ടിപൊത്തി വച്ച് ഇറക്കി തൂടോടെ ചെറുനാരങ്ങാ വലിപ്പത്തില്‍ ഉരുട്ടി അവലോസ് പൊടി നരത്തി ഒരു ട്രേയിലിടാം.എല്ലാം ഉരുട്ടി കഴിയുമ്പോള്‍ ഓരോന്നും എടുത്ത് മിനുക്കി എടുക്കാം.ഉണ്ട ഒത്തിരി മുറുകിപ്പോകരുത്‌