CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 21 Seconds Ago
Breaking Now

വചനാഭിഷേക നിറവില്‍ സൗഖ്യശുശ്രൂഷയുമായി ഫാ സോജി ഓലിക്കല്‍

വചനാഭിഷേകത്തിന്റെ നിറചൈതന്യത്താല്‍ ദൈവീക സ്‌നേഹത്തിന്റെ മാധുര്യം നുകരുന്ന സൗഖ്യശുശ്രൂഷയുമായി ഫാ സോജി ഓലിക്കല്‍ അടുത്തമാസം 13ന് ബര്‍മിങ്ഹാമിലെ സഫേല്‍ സെന്ററില്‍ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ നയിക്കും.

 

ആത്മീയ ജീവിതത്തിന് അടിസ്ഥാന ശിലയേകുന്ന വചനപ്രഘോഷണത്താല്‍ നവ കുടുംബ ജീവിതം പണിതുയര്‍ത്താനും നന്മ തിന്മകളെ വേര്‍തിരിച്ചറിയുന്നതിനും യുവതലമുറയെ നന്മയുടെ പാതയില്‍ സഞ്ചരിക്കുവാന്‍ തക്കവിധമായ വേദപാഠങ്ങളാല്‍ കുട്ടികളേയും യുവജനങ്ങളേയും ആത്മീയ ജീവിതത്തില്‍ ഉയര്‍ന്ന മൂല്യമുള്ള വ്യക്തിത്വങ്ങളാക്കും.

വിവിധ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് വചനം നല്‍കുമ്പോള്‍ നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കുന്ന വ്യക്തിത്വങ്ങളാക്കപ്പെടുന്ന യുവതലമുറ യേശുവിന്റെ സ്‌നേഹത്താല്‍ പാപസാഹചര്യങ്ങളില്‍ നിന്നും അകന്നു നില്‍ക്കുവാന്‍ പ്രാപ്തിയുള്ളവരാകും.

പരിശുദ്ധ കന്യകാ മറിയത്തിന്റേയും വിശുദ്ധ യൗസേപ്പ് പിതാവിന്റേയും സ്വര്‍ഗ്ഗീയ മധ്യസ്ഥത്താല്‍ അനുഗ്രഹങ്ങള്‍ വര്‍ഷിക്കപ്പെടുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ഫാ സോജി ഓലിക്കലും സിസ്റ്റര്‍ മാര്‍ഗ്ഗരീത്തായും വചനപ്രഘോഷണങ്ങള്‍ നയിക്കും.




കൂടുതല്‍വാര്‍ത്തകള്‍.