CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 44 Seconds Ago
Breaking Now

ഒരുമയുടെ ഓണമുണ്ട് ബ്രിസ്‌റ്റോള്‍ മലയാളികള്‍ ; യുബിഎംഎയുടെ ഓണാഘോഷം അവിസ്മരണീയമായി

ഗൃഹാതുരത്വമുണര്‍ത്തുന്ന പൂക്കളവും ഓണസദ്യയും കലയുടെ മായാപ്രപഞ്ചമൊരുക്കി ബ്രിസ്റ്റോള്‍ മലയാളികള്‍ മാവേലി മന്നനെ വരവേറ്റു.

വെസ്റ്റ്ബറി ഓണ്‍ട്രിയത്തിലെ ന്യൂമാന്‍ ഹാളില്‍ വച്ചാണ് ഇത്തവണ യുബിഎംഎ ഓണാഘോഷം നടത്തിയത് .ഉച്ചയ്ക്ക് മുമ്പേ തന്നെ അതിമനോഹരമായ പൂക്കളമൊരുക്കി റെജിയും സോണിയയും സിനിയുമെല്ലാം ചേര്‍ന്ന് ഓണാഘോഷങ്ങള്‍ക്ക് ഒരുക്കം തുടങ്ങി.യുബിഎംഎയുടെ അംഗങ്ങള്‍ വിവിധ വീടുകളില്‍ പാചകം ചെയ്ത സ്വാദിഷ്ടമായ വിഭവങ്ങളുമായുള്ള ഓണസദ്യയായിരുന്നു പിന്നീട്.വിവിധ തരം പായസങ്ങളുമായി വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കിയ ബ്രിസ്‌റ്റോള്‍ മലയാളികളുടെ ഒരുമയുടെ ഓണസദ്യ കഴിഞ്ഞപ്പോഴേക്കും കലാപരിപാടികള്‍ക്ക് തുടക്കമായി.

യുബിഎംഎ സെക്രട്ടറി ജോണ്‍ ജോസഫ് സ്വാഗതം ആശംസിച്ചു.പ്രസിഡന്റ് ജെഗി ജോസഫിന്റെ പ്രസംഗത്തിന് ശേഷം എല്ലാവരും ചേര്‍ന്ന്മാവേലിയെ വരവേറ്റു.എല്ലാവര്‍ക്കും ഓണാശംസ നേര്‍ന്ന് മാവേലിയും യുബിഎംഎ അംഗങ്ങളുടെ മാതാപിതാക്കളായ ശ്രീമതി മേരി ദേവസ്യയും ശ്രീ ഇമ്മാനുവേല്‍,ശ്രീമതി ചിന്നമ്മ ഇമ്മാനുവേല്‍,ശ്രീ സണ്ണി മാക്കീല്‍ തുടങ്ങിയവര്‍ ചേര്‍ന്ന് നിലവിളക്ക് തെളിച്ച് ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.തുടര്‍ന്ന് യുബിഎംഎയിലെ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ആയിരുന്നു.ഡോന്‍സ് ടീച്ചര്‍ ജിഷ മധുവിന്റെ ശിക്ഷണത്തില്‍ നൃത്തം അഭ്യസിക്കുന്ന യുബിഎംഎ ഡാന്‍സ് സ്‌കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച തിരുവാതിരയും ഒപ്പനയും നൃത്തനൃത്ത്യങ്ങളും കാണികളില്‍ നാട്ടിലെ ഓണാഘോഷങ്ങളുടെ ഗൃഹാതുരത്വത്തിലേക്ക് നയിച്ചു.

ജാക്വസ് റോജ്.ജേക്ക്,ജെന്‍സണ്‍,മെക്‌സിന്‍ തുടങ്ങിയവര്‍ അവതാരകരായി.മികച്ച ശബ്ദവും വെളിച്ചവും നല്‍കി റോജി ചങ്ങനാശേരിയും ടീം ഉം യുബിഎംഎയുടെ ഓണാഘോഷങ്ങള്‍ക്ക് മിഴിവ് പകര്‍ന്നു.പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മെജോ ജോയി ചെന്നേലില്‍ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.യുബിഎംഎ ഭാരവാഹികളായ സോണി ജെയിംസ്,മാത്യു തോമസ്,നോയിച്ചന്‍ അഗസ്ത്യന്‍,സെബിച്ചന്‍ പൗലോ,ബിജു തുടങ്ങിയവര്‍ ഓണാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.യുബിഎംഎയ്ക്ക് അഭിമാനിക്കാനാവുന്ന ഒരു ദിനം കൂടിയാണ് കടന്നുപോയത് .ഏറ്റവും മനോഹരമായി തന്നെ ഇക്കുറിയും ഓണാഘോഷങ്ങള്‍ നടത്താന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഭാരവാഹികള്‍ .

നാടിന്റെ നന്മ വിളിച്ചോതുന്ന ഒരുപിടി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചാണ് ആഘോഷം കടന്നുപോയത് .ഇനിയുള്ള ഓണനാളുകളിലേക്ക് ഒരു നല്ല കാല്‍വയ്പ്പായിരുന്നു ഇത്തവണത്തെ ഈ ആഘോഷം.

ഈ ഓണം സമ്പല്‍ സമൃദ്ധമായി ആഘോഷിച്ച് ഒരു വര്‍ഷം മുഴുവന്‍ നല്ല നാളുകള്‍ സ്വന്തമാക്കാന്‍ ഏവര്‍ക്കും സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.

കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

 




കൂടുതല്‍വാര്‍ത്തകള്‍.