CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 27 Minutes 12 Seconds Ago
Breaking Now

സെഹിയോന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച

ആത്മീയ ജീവിതത്തിന്റെ പുത്തന്‍ കതിരുകള്‍ പാകുന്ന സെഹിയോന്‍ കണ്‍വെന്‍ഷനായി ബര്‍മിങ്ഹാമിലെ ബഥേല്‍ സെന്റര്‍ ഒരുങ്ങി.വിശ്വാസ ജീവിതത്തില്‍ അടിയുറച്ച് നന്മയുടെ വിത്തുകള്‍ പാകി കുടുംബത്തിനും സമൂഹത്തിനും സഭയ്ക്കും നൂറുമേനി വിളവ് നല്‍കുന്ന നന്മയുടെ ഫലങ്ങളായി രൂപാന്തരപ്പെടുന്ന വ്യക്തിത്വത്തിലേക്കുള്ള വാതായനമാണ് സെഹിയോന്‍ കണ്‍വെന്‍ഷന്‍.

ഫാ സോജി ഓലിക്കലും സിസ്റ്റര്‍ മാര്‍ഗ്ഗരത്തും വചനപ്രഘോഷണം നടത്തുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ശനിയാഴ്ച രാവിലെ 8ന് ആരംഭിക്കും.6.45ന് സെഹിയോന്‍ ടീമംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് കണ്‍വെന്‍ഷന്‍ വിജയത്തിനായി മധ്യസ്ഥം വഹിച്ച് പ്രാര്‍ത്ഥിക്കും.

 

ജപമാല,വിശുദ്ധ കുര്‍ബാന,വചന പ്രഘോഷണങ്ങള്‍,ദിവ്യകാരുണ്യാരാധന എന്നിവ ഏകദിന കണ്‍വെന്‍ഷനോടനുബന്ധിച്ച് നടത്തപ്പെടും.പ്രധാന ഹാളില്‍ മലയാളത്തിലും അനുബന്ധ ഹാളില്‍ ഇംഗ്ലീഷിലുമാണ് വചനപ്രഘോഷണങ്ങള്‍ കുട്ടികള്‍ക്ക് പ്രായത്തിന്റെ അടിസ്ഥാനത്തില്‍ വചന ശുശ്രൂഷകള്‍ നടത്തപ്പെടുന്നതാണ് .

 




കൂടുതല്‍വാര്‍ത്തകള്‍.