CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 51 Minutes 43 Seconds Ago
Breaking Now

ബ്രാംലിയില്‍ സ്‌നേഹോത്സവ് 2014 വാര്‍ഷിക പരിപാടി ഒക്ടോബര്‍ 4ന്‌

കഴിഞ്ഞ ഒരു വര്‍ഷമായി ബ്രാംലിയില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്‌നേഹവീട് എന്ന കുടുംബ കൂട്ടായ്മയ്ക്ക് ഒരുവയസ്സ് തികയുന്നു.

പ്രവര്‍ത്തന നിര്‍ഭരമായ ഒരു നല്ല വര്‍ഷത്തിന്റെ ഓര്‍മ്മപുതുക്കലാണ് സ്‌നേഹോത്സവ് എന്ന പേരില്‍ ഒക്ടോബര്‍ നാലിന് ആഘോഷിക്കുന്ന ഈ വാര്‍ഷിക പരിപാടി.വാര്‍ഷിക ദിനത്തിന് നിറപകിട്ടേകാന്‍ സ്‌നേഹവീട്ടിലെ കുരുന്നുകളുടേയും ബറാക്ക യൂത്തിന്റേയും വിവിധ തരം കലാപരിപാടികളാണ് അണിയറയില്‍ ഒരുങ്ങുന്നത് .തദ്ദവസരത്തില്‍ ഓണസദ്യ വിളമ്പാനും ഒക്ടോബര്‍ 5ലെ ബക്രീദ് ദിനം ആഘോഷിക്കാനും തീരുമാനമായി.

ജന്മനാട്ടില്‍ നിന്നും ബന്ധുമിത്രാദികളില്‍ നിന്നുമകന്ന് ജാതിമദഭേദമേന്യ വലിപ്പ ചെറുപ്പമില്ലാതെ സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റെയും വാതായനങ്ങള്‍ തുറക്കുന്ന മനുഷ്യ ബന്ധത്തിന്റെ ശക്തിയെ കാണിക്കുന്ന സ്‌നേഹവീട് പൊലുള്ള സംരംഭങ്ങള്‍ ഏവര്‍ക്കും ഒരു മാതൃകയാകട്ടെ.

കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം വരുംതലമുറയ്ക്ക് പകര്‍ന്ന് കൊടുത്താനും സര്‍വ്വോപരി സ്‌നേഹം ,സാഹോദര്യം,സമത്വം,സത്യം എന്നീ മൂല്യങ്ങളെ സ്വയത്തമാക്കി ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കുക എന്നത് മാത്രമാണ് സ്‌നേഹവീട് എന്ന ഈ കുടുംബ കൂട്ടായ്മയുടെ ലക്ഷ്യം.ഒക്ടോബര്‍ നാലിലെ സ്‌നേഹോത്സവ് പരിപാടിയിലേക്ക് ഏവര്‍ക്കും സ്വാഗതം.

ഇതിന് മുന്നോടിയായി ഉത്രാട ദിനത്തില്‍ ബെന്നികാവും പറമ്പലിന്റെ വീട്ടില്‍ ഉത്രാടസദ്യ വിളമ്പുകയുണ്ടായി.സദ്യയ്ക്ക് മുമ്പ് ആര്‍ട്‌സ് ഓഫ് ലിവിങ് സംഘടനയിലെ രണ്ട് പ്രതിനിധികളുടെ നേതൃത്വത്തില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഏറെ ഉപകാരപ്രദമായ ഒരു മെഡിറ്റേഷന്‍ ക്ലാസും നടത്തുകയുണ്ടായി.സ്വാദിഷ്ടമായ സദ്യക്കു പുറമേ ഓണപ്പാട്ടും ആര്‍പ്പുവിളിയും കുട്ടികളുടെ ഓണക്കളികളും ബെന്നിയുടെ പൂന്തോട്ടത്തില്‍ പൂക്കള്‍ കൊണ്ട് പെണ്‍കുട്ടികള്‍ ഒരുക്കിയ അത്തപൂക്കളവും ആ ദിവസങ്ങള്‍ക്ക് നിറം കൂട്ടി 

 

 




കൂടുതല്‍വാര്‍ത്തകള്‍.