CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 29 Seconds Ago
Breaking Now

കെസിഎ ഓണാഘോഷം സെപ്തംബര്‍ 14ന്

യുകെയിലെ മിഡ്‌ലാന്റില്‍ പ്രബലമായ മലയാള സംഘടനയായ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍(കെ സിഎ) സ്‌റ്റോക് ഓണ്‍ ട്രന്റിന്റെ 10ാം വാര്‍ഷികവും ഓണാഘോഷവും ഒരുമിച്ച് സെപ്തംബര്‍ 14ാംതിയതി ഞായറാഴ്ച രാവിലെ 9.30 മുതല്‍ നടത്തപ്പെടുന്നതാണ്.കര്‍മ്മോത്സുകതയോടെയും ചിട്ടയോടും ദൃഢതയാര്‍ന്ന സംഘടന പ്രവര്‍ത്തനവും കലാ കായിക സാംസ്‌കാരിക സാമൂഹിക രംഗത്തെ മികച്ച സംഭാവനകളെ മുന്‍നിര്‍ത്തി സ്റ്റാഫോര്‍ഡ്‌ഷെയര്‍ കൗണ്ടി കമ്മ്യൂണിറ്റി ഗ്രൂപ്പിന്റെ ഫൈനലിസ്റ്റ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ കെസിഎയെ തേടിയെത്തിയിട്ടുണ്ട് .കെസിഎയുടെ കീഴില്‍ ഗേള്‍സ് ആന്‍ഡ് ബോയ്‌സ് ഡാന്‍സും കരാട്ടെ ക്ലാസും മികച്ച രീതിയില്‍ പരിശീലനം നേടിയിട്ടുള്ള ആധ്യാപകരുടെ കീഴില്‍ നടത്തിവരുന്നു.

 

ദൃഢതയാര്‍ന്ന നേതൃത്വമികവോടുകൂടെ സ്‌റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളികളുടെ ശക്തമായ വേരോട്ടമുള്ള സംഘടനയാണ് കെസിഎ സെപ്തംബര്‍ 14 ഓണാഘോഷത്തോടനുബന്ധിച്ച് കലാകായിക മത്സരങ്ങളും ഓണപൂക്കളവും വടംവലിയും വിവിധ തരത്തിലുള്ള ഡാന്‍സും തിരുവാതിരയും ഉണ്ടായിരിക്കുന്നതാണ് .കെസിഎ അംഗങ്ങള്‍ നടത്തുന്ന രുചികരമായ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ് .

 

സ്റ്റാഫോര്‍ഡ്‌ഷെയര്‍ കൗണ്ടിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്നവര്‍ക്കായി ഫ്രീ പാര്‍ത്തിങ് സൗകര്യവും ലഭ്യമാണ്  .ഈ ഓണാഘോഷം വിജയകരമാക്കുവാന്‍ താങ്കളേയും കുടുംബങ്ങളേയും സാദരം ക്ഷണിച്ചുകൊള്ളുന്നു.എല്ലാവര്‍ക്കും ഐശ്വര്യസമൃദ്ധമായ ഓണാശംസകള്‍ നേരുന്നു.

 

President-Socratics-07429216525

secretery -Sobichan Koshy-07934667075




കൂടുതല്‍വാര്‍ത്തകള്‍.