CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 43 Seconds Ago
Breaking Now

ഗുരുജയന്തി ആഘോഷം വര്‍ണാഭമായി ; ഗൃഹാതുരത്വ ഓര്‍മ്മകളുമായി ശ്രീനാരായണീയര്‍

യൂറോപ്പിലെ ആദ്യത്തെ എസ്എന്‍ഡിപി ശാഖാ യോഗം 6170 യുകെയുടെ നേതൃത്വത്തില്‍ ചതയ ദിനത്തില്‍ തന്നെ ആദ്യമായി യൂറോപ്പില്‍ ശ്രീനാരായണ ജയന്തി ആഘോഷം നടത്തി ചരിത്രത്തിന്റെ ഭാഗമായി.പെറ്റ്വര്‍ത്തില്‍ നടന്ന ചതയാഘോഷത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ജാതിമത ഭേദമേന്യേ ധാരാളം പേര്‍ പങ്കെടുത്തു.

ഘോഷയാത്രയ്ക്ക് ശേഷം സൗബു സൗത്താംപ്ടന്റെ നേതൃത്വത്തില്‍ സമൂഹ പ്രാര്‍ത്ഥന നടന്നു.തുടര്‍ന്ന് സുധാകരന്‍ പാല സൂര്യനസ്തമിക്കാത്ത സാമ്രാജ്വത്തില്‍ എസ്എന്‍ഡിപിയുടെ പ്രാധാന്യം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ദൈവദശകം ശതാബ്ദിയാഘോഷം സരസ കവി മൂലൂര്‍ എസ് പത്മനാഭപ്പണിക്കരുടെ ഇളയ തലമുറയിലെ അംഗം കിരണ്‍ മണി ഉദ്ഘാടനം ചെയ്തു.

ഗുരുജയന്തി സാംസ്‌കാരി സമ്മേളനം യുകെ ശാഖാ യോഗം സെക്രട്ടറി വിഷ്ണു നടേശന്‍ ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിര്‍വഹിച്ചു.ഗുരുസന്ദേശത്തിന്റെ പ്രാധാന്യം വരും തലമുറയ്ക്ക് പകര്‍ന്നുനല്‍കുവാന്‍ യുകെയുടെ പല ഭാഗങ്ങളിലും ഗുരുദേവക്ലാസുകള്‍ സംഘടിപ്പിക്കുവാന്‍ അദ്ദേഹം ഉത്ഘാടന പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.

എസ്എന്‍ഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.യോഗം ജനറല്‍ സെക്രട്ടറി തുഷാര്‍ വെള്ളാപ്പള്ളി യോഗം പ്രസിഡന്റ് ഡോ എസ്എന്‍ സോമന്‍ എസ്എന്‍ഡിപി യോഗം പ്രസിഡന്റ് സുജിത് ഉദയന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ആഘോഷ കമ്മറ്റി ചെയര്‍മാന്‍ കുമാര്‍ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.ഉണ്ണികൃഷ്ണന്‍ നായര്‍,സിബി മാത്യു മേപ്പുറത്ത്,ഹേമ സുരേഷ് എന്നിവര്‍ ആശംസ പ്രസംഗം നടത്തി.ജയന്തി ആഘോഷ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ സുരേഷ് തേനൂരാന്‍ സ്വാഗതവും കണ്‍വീനര്‍ രാഗേഷ് സൗത്താംപ്ടണ്‍ കൃതഞ്ജതയും രേഖപ്പെടുത്തി.

തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ ആഘോഷത്തിന് കൊഴുപ്പേകി.കുട്ടികളുടെ നൃത്തനൃത്ത്യങ്ങള്‍ പ്രിന്‌സി രാഗേഷിന്റെ ഭരതനാട്യവും ഉണ്ണികൃഷ്ണന്‍ സൗത്താംപ്ടണ്‍ നേതൃത്വം നല്‍കിയ ഓള്‍ഡ് ഈസ് ഗോള്‍ഡ് സംഗീത വിരുന്നും ഏറെ ഹൃദ്യമായി.ശാഖാ മാനേജിങ് കമ്മറ്റിയംഗം സൗമ്യ ഉല്ലാസ് സമ്മാനദാനം നിര്‍വഹിച്ചു.

യുകെയുടെ ചരിത്രത്തിലാദ്യമായി മഞ്ഞ പതാകകള്‍ സൗത്താംപ്റ്റണ്‍ വീഥികളില്‍ നിറഞ്ഞു നിന്നപ്പോള്‍ ചതയദിന ഘോഷയാത്ര ലോകമെമ്പാടുമുള്ള ശ്രീനാരായണീയര്‍ക്ക് അഭിമാനിക്കാന്‍ പറ്റുന്ന ചരിത്ര സംഭവമായിമാറി.പ്രാര്‍ത്ഥന,സമ്മേളനം,പ്രഭാഷണം,ഗുരുദേവ ക്ലാസുകള്‍,ഗുരുദേവ ക്വിസ്,കലാ കായിക മത്സരങ്ങള്‍ എന്നിവ ചതയ ദിനാഘോഷത്തെ പൂര്‍ണ്ണതയില്‍ എത്തിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.