CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 16 Minutes 46 Seconds Ago
Breaking Now

യുകെകെസിഎ നോര്‍ത്ത് ഈസ്റ്റ് കണ്‍വെന്‍ഷന്‍ 27ന്

യുകെകെസിഎയുടെ നോര്‍ത്ത് ഈസ്റ്റ് റീജിയണായ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ് കണ്‍വെന്‍ഷന്‍ ഈ മാസം 27ന് ലിഡ്‌സില്‍ നടത്തപ്പെടും.ലിഡ്‌സ്,ഷെഫീല്‍ഡ്,യോര്‍ക്ക്‌ഷെയര്‍,മിഡില്‍സ്‌ബ്രോ,ന്യൂകാസില്‍,ഹംബര്‍ എന്നീ യൂണിറ്റുകളാണ് നോര്‍ത്ത് ഈസ്റ്റ് റിജ്യണില്‍ ഉള്‍പ്പെടുന്നത് .

 

27ന് രാവിലെ 11 മണിക്ക് യുകെകെസിഎ സ്പിരിച്വല്‍ അെ്രഡ്വെസര്‍ ഫാ സജി മലയില്‍ പുത്തന്‍പുരയുടെ കാര്‍മികത്വത്തില്‍ ദിവ്യബലിയോടെയാണ് കണ്‍വെന്‍ഷന്‍ ആരംഭിക്കുന്നത്.ലീഡ്‌സ് രൂപതാ ചാപ്ലിയന്‍ ഫാ ജോസഫ് പോന്നേത്ത് സഹകാര്‍മികത്വം വഹിക്കും.

തുടര്‍ന്ന് കുടുംബ സംഗമത്തിന് ശേഷം കണ്‍വെന്‍ഷന്‍ റാലിയും പൊതുസമ്മേളനവും നടക്കും.യുകെകെസിഎ പ്രസിഡന്റ് ബെന്നി മാവേലി കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്യും.വിവിധ യൂണിറ്റുകളുടെ വര്‍ണ്ണശബളമായ കലാപരിപാടികള്‍ കണ്‍വെന്‍ഷന് മാറ്റുകൂട്ടും.വിവിധ യൂണിറ്റുകളിലെ ഭാരവാഹികള്‍ ചേര്‍ന്നുള്ള കോര്‍ കമ്മിറ്റിയാണ് കെസിഎഎന്‍ഇ കണ്‍വെന്‍ഷന് ചുക്കാന്‍ പിടിക്കുന്നത് .

 

 




കൂടുതല്‍വാര്‍ത്തകള്‍.