ഒരിടവേളയ്ക്ക് ശേഷം യോര്‍ക്ക് ഷെയറിലേക്ക് സെഹിയോന്‍ യുകെയുടെ നേതൃത്വത്തില്‍ ഫാ സോജി ഓലിക്കല്‍ നയിക്കുന്ന ഷെഫീല്‍ഡ് കണ്വെന്ഷന് വെള്ളിയാഴ്ച ആരംഭിക്കും.
ആത്മീയ അനുഗ്രഹത്താല്‍ പരിശുദ്ധ സ്നേഹത്താല്‍ ജ്വലിക്കുന്ന ഷെഫീല്‍ഡ് കണ്‍വെന്‍ഷനില്‍ കിഡ്സ് ഫോര്‍ കിങ്ഡത്തിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി പ്രത്യേക ധ്യാനം നടക്കും.വെള്ളി,ശനി,ഞായര്‍ ദിവസങ്ങളിലാണ് കണ്വെന്ഷന് .സെന്റ് പാട്രിക് ചര്‍ച്ചില്‍ നടക്കും.
ആത്മ പരിശോധനത്തിന് ഉപകാരപ്പെടുന്ന വചന പ്രഘോഷണങ്ങള്‍ കുമ്പസാരം,സ്പിരിച്്വല് ഷെയറിങ്ങ്,ദൈവാനുഗ്രഹങ്ങള്‍ വര്‍ഷിക്കപ്പെടുന്ന ദിവ്യകാരുണ്യാരാധന,ദിവ്യബലി എന്നിവയും കണ്‍വെന്‍ഷനോടനുബന്ധിച്ച് നടത്തപ്പെടും.
വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതല്‍ 9 വരേയും ശനിയാഴ്ച രാവിലെ 9.30 മുതല്‍ 5 വരെയും ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ ഒമ്പതുവരെയുമാണ് ത്രിദിനധ്യാനം.ധ്യാനത്തില്‍ സംബന്ധിച്ച് ദൈവാനുഗ്രഹം പ്രാപിക്കാന്‍ ഫാ ബിജു കുന്നക്കാട്ട് എല്ലാവരേയും സ്വാഗതം ചെയ്യുന്നു
വിലാസം
St PARTRICS CATHOLIC CHURCH
HOMESTED ROAD
S5 0NA
സക്കറിയ പുത്തന്‍കുളം