CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 35 Minutes 55 Seconds Ago
Breaking Now

ഹാര്‍ലോ മലയാളി അസോസിയേഷന്റെ ഓണാഘോഷം പ്രൗഢ ഗംഭീരമായി

ഹാര്‍ലോ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണം പൂര്‍വ്വാധികം ഭംഗിയോടെ ആഘോഷിച്ചു.സെപ്തംബര്‍ 6 ശനിയാഴ്ച ഔര്‍ ലേഡി ഫാത്തിമ ചര്‍ച്ച് ഹാളിലായിരുന്നു ഓണാഘോഷം.കള്‍ച്ചറല്‍ സെക്രട്ടറി ജുബി ജോസ് സ്വാഗതം ആശംസിച്ചതോടെയാണ് ഓണാഘോഷ പരിപാടികള്‍ ആരംഭിച്ചത് .മക്കളുടെ അടുത്തെത്തിയ എച്ച് എം എ അംഗങ്ങളുടെ മാതാപിതാക്കളാണ് നിലവിളക്ക് കൊളുത്തി ഓണാഘോഷത്തിന് തുടക്കം കുറിച്ചത്.ജാതി മതഭേദമേന്യ ഏവരും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ ആവശ്യവും പുതുതലമുറ കൂടുതല്‍ മാനുഷികവും ഒത്തൊരുമയോടെയും ജീവിക്കേണ്ടതിന്റെ അത്യാവശ്യവും പ്രസിഡന്റ് മോഹന കെ പദ്മനാഭന്‍ തന്റെ പ്രസംഗത്തില്‍ ഓര്‍മ്മപ്പെടുത്തി.2014 ലെ ഈ ഓണാഘോഷം മനോഹരമായ ഒന്നാക്കാന്‍ ഏവര്‍ക്കും സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഓണ സന്ദേശം തോമസ് തുണ്ടയില്‍ നല്‍കി.ദിവസം മുഴുവന്‍ ഓണാഘോഷ തിമിര്‍പ്പിലായിരുന്നു എച്ച്എംഎ അംഗങ്ങള്‍ .തിരുവാതിരക്കളിയും പാട്ടും നൃത്തവുമായി പ്രായഭേദമേന്യേ വേദിയിലെത്തി അരങ്ങ് മനോഹരമാക്കി തീര്‍ത്തു.ഭാഷയുടെ മഹാത്മ്യം വിളിച്ചോതാനായി കേട്ടെഴുത്ത് നടത്തിയും ഓണാഘോഷം വ്യത്യസ്തമാക്കി.പിന്നീട് മാവേലി എത്തി ഓണാഘോഷത്തിന്റെ മാറ്റുകൂട്ടി.കുട്ടികളേയും മുതിര്‍ന്നവരേയും അനുഗ്രഹിച്ചാണ് മാവേലി മടങ്ങിയത്.

നല്ലൊരു ഓണസദ്യയും ഒരുക്കിയിരുന്നു.നാട്ടിലെ ഓണസദ്യയെ അനുസ്മരിക്കുന്നതു തന്നെയായിരുന്നു ഇവിടേയും.പിന്നീട് സ്‌പോര്‍ട്‌സ്,കള്‍ച്ചറല്‍ ആക്റ്റിവിറ്റികളില്‍ മത്സരിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.എച്ച്എംഎയുടെ അടുത്ത പ്രോഗ്രാമുകളെ പറ്റിയും പദ്ധതികളെ കുറിച്ചും ജനറല്‍ സെക്രട്ടറി ബിജു മാത്യു കാണികളോട് പറഞ്ഞു.വൈസ് പ്രസിഡന്റ് സുജ ജോര്‍ജ് എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ഈ വര്‍ഷത്തെ ഓണാഘോഷത്തിന് തിരശീലയിട്ടു.




കൂടുതല്‍വാര്‍ത്തകള്‍.