CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 58 Minutes 2 Seconds Ago
Breaking Now

ഷെഫീല്‍ഡ് ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ ആരംഭിക്കും

പരിശുദ്ധാത്മ കൃപാഭിഷേകത്താല്‍ നിറഞ്ഞ് നവകുടുംബം ജീവിത സാരോപദേശങ്ങളും ആത്മീയ ജിവിതത്തില്‍ വിശുദ്ധിയോടെ നന്മയുടെ ഫലങ്ങള്‍ പ്രദാനം ചെയ്യാനുതകുന്ന ഷെഫീല്‍ഡ് ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ ആരംഭിക്കും.സെഹിയോന്‍ യുകെയുടെ നേതൃത്വത്തില്‍ ഫാ സോജി  ഓലിങ്കലാണ് ത്രിദിന കണ്‍വെന്‍ഷ് നേതൃത്വം നല്‍കുന്നതെന്ന് ഫാ സിജു കുന്നക്കാട്ട് പറഞ്ഞു.

മനസിനെ സാന്ദ്രമാക്കുന്ന ദൈവസ്തുതി ഗീതങ്ങള്‍ അശുദ്ധിയും തഴക്കദേഷങ്ങളും അകറ്റുന്ന വിടുതല്‍ ശശ്രൂഷ അനുരജ്ഞന കൃപയായ കുമ്പസാരം,ശിലാഹൃദയങ്ങളെ മൃദുവാക്കുന്ന ശക്തമായ വചന പ്രഘോഷണങ്ങള്‍,ദൈവീക ഇടപെടലുകള്‍ സാധ്യമായപ്പോഴുള്ള അനുഭവ സാക്ഷ്യങ്ങള്‍,ഏറ്റവും വിശിഷ്ടവും ശക്തവുമായ മധ്യസ്ഥ പ്രാര്‍ത്ഥനയായ ദിവ്യബലി,പരിശുദ്ധ കന്യകാ മറിയത്തോട് ചേര്‍ന്നര്‍പ്പിക്കുന്ന ജപമാല,മാര്‍ യൗസേപ്പ് പിതാവിന്റെ മധ്യസ്ഥതയാല്‍ കുടുംബ സംരക്ഷണ പ്രാര്‍ത്ഥന,കിഡ്‌സ് ഫോര്‍ കിങ്ഡത്തിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി പ്രത്യേക ധ്യാനം എന്നിവ ഷെഫീല്‍ഡി കണ്‍വെന്‍ഷനോടനുബന്ധിച്ച് നടത്തപ്പെടും.

ഒരു ഇടവേളയ്ക്ക് ശേഷം യോര്‍ക്ക് ഷെയറിലേക്കും വടക്കന്‍ ഇംഗ്ലണ്ടിലേക്കും വചന പ്രഘോഷണത്തിനായി ഫാ സോജി ഓലിക്കലും ടീംമംഗങ്ങളുമെത്തുമ്പോള്‍ പ്രാര്‍ത്ഥനാ പൂര്‍വ്വമാണ് വിശ്വാസ സമൂഹം കാത്തിരിക്കുന്നത് .

സെന്റ് പാട്രിക്‌സ് ചര്‍ച്ചില്‍ നാളെ വൈകുന്നേരം അഞ്ചരയ്ക്ക് കണ്‍വെന്‍ഷനാരംഭിക്കും.

ശനിയാഴ്ച രാവിലെ ഒമ്പതര മുതല്‍ അഞ്ച് വരേയും ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മുതല്‍ ഒമ്പതുവരെയുമാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്

വിശദ വിവരങ്ങള്‍ക്ക്

079 8341 7390

079 8619 0779 

078 7860 7862

 

വിലാസം 

ST PATRICS CATHOLIC CHURCH

HOMESTED ROAD

S5 0NA

 

 




കൂടുതല്‍വാര്‍ത്തകള്‍.