CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 48 Minutes 8 Seconds Ago
Breaking Now

സീറോ മലബാര്‍ സഭ ബര്‍മ്മിങ്ഹാം അതിരൂപത 5ാംമത് കണ്‍വെന്‍ഷന്‍ ഞായറാഴ്ച കോവന്‍ട്രിയില്‍ വച്ച്

ബര്‍മ്മിങ്ഹാം അതിരൂപതാ സീറോ മലബാര്‍ സഭ 5ാംമത് കണ്‍വെന്‍ഷന് ഞായറാഴ്ച(21 സെപ്തംബര്‍) കോവന്‍ട്രിയില്‍ വച്ച് അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ബെര്‍ണാഡ് ലോങ്‌ലി ഉത്ഘാടനം ചെയ്തു.രാവിലെ 8.30ന് രജിസ്‌ട്രേഷനോടുകൂടി തുടക്കം കുറിക്കുന്ന കണ്‍വെന്‍ഷന് വൈകീട്ട് 7 മണിയോടുകൂടി തിരശ്ശീലവീണു

സീറോ മലബാര്‍ ചാപ്പലിന്‍മാരായ സോജി ഓലിക്കല്‍,ജയിംസന്‍ കരിപ്പായി എന്നീ വൈദീകരുടെ നേതൃത്വത്തില്‍ മറ്റ് സഭകള്‍ക്ക് സമൂഹത്തിന് മാതൃകയാക്കാന്‍ തക്കവണ്ണം തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് കാഴ്ചവച്ചിട്ടുള്ളത്.5ാംമത് എസ് എം സി കണ്‍വെന്‍ഷന് വിഫലമായി ഒരുക്കങ്ങളാണ് പൂര്‍ത്തികരിച്ചിട്ടുള്ളത്.എസ്എംസി ഭാരവാഹികളായ ക്രിസ്റ്റി സെബാസ്റ്റ്യന്‍(കോര്‍ഡിനേറ്റര്‍)ഷാജമോന്‍ ജോസഫ്(സെക്രട്ടറി)ബിറ്റാജ് അഗസ്റ്റ്യന്‍(ട്രഷറര്‍)എന്നിവരെ കൂടാതെ കണ്‍വെന്‍ഷന്‍ കണ്‍വീനറായി സണ്ണി അയ്യമലയില്‍ മേല്‍നോട്ടത്തില്‍ വിവിധയിനം കമ്മറ്റികള്‍ക്ക് രൂപം കൊടുക്കുകയുണ്ടായി.ജിജി വരിക്കശ്ശേരി,സിബി പൊടിപാറ,ആന്‍സി ജോണ്‍സണ്‍,ജോയി സ്ട്രച്ച്‌ഫോര്‍ഡ്,ബിജോ ജോണ്‍,മിലി ജോയി തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധയിനം പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നു.

ഞായറാഴ്ച രാവിലെ 8.30ന് രജിസ്‌ട്രേഷന്‍ 9 മണിക്ക് മെറിറ്റ് മോര്‍ണിംഗ്,ആര്‍ച്ച് ബിഷപ്പിന് സ്വീകരണം,9.45ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം,ആഘോഷമായ ദിവ്യബലി,വചന സന്ദേശം,ഒരു മണിക്ക് സ്‌നേഹവിരുന്ന്,തുടര്‍ന്ന് വിവിധ മാസ് സെന്ററുകളിലെ കുട്ടികളും അംഗങ്ങളും ചേര്‍ന്നു നടത്തപ്പെടുന്ന വര്‍ണ്ണാഭമായ കണ്‍വെന്‍ഷന്‍ റാലി 2 pm,വിവിധ മാസ്സ് സെന്ററുകളിലെ കലാകാരന്മാരും കലാകാരികളും ചേര്‍ന്ന് അവതരിപ്പിക്കുന്ന അതിമനോഹരമായ കലാപരിപാടികള്‍ 6.30ന് നന്ദി പ്രകടനംതുടര്‍ന്ന് സമാപന ആശിര്‍വാദം.

കഴിഞ്ഞ ചുരുക്കിയ കാലങ്ങളിനുള്ളില്‍ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ക്ക് സഭ തുടക്കം കുറിച്ചു.സഭയുടെ കീഴില്‍ മതബോധം വളരെ ചിട്ടയോടും ഏകീകൃത പരീക്ഷ സമ്പ്രദായത്തോടും കൂടി നടത്തിപ്പോരുന്നു.യുവാക്കളെ ശരിയായ ദിശയില്‍ നടത്താന്‍ ഉതകുന്നവിധം തുടക്കം കുറിച്ച് കുട്ടികള്‍ക്കായ വിശുദ്ധസാവിയോയെ മാര്‍ഗ്ഗ ദര്‍ശിയാക്കികൊണ്ട് സാവിയോ ഫ്രണ്ട്‌സ് തുടക്കം കുറിച്ചു.സഭയിലെ അംഗങ്ങള്‍ക്കും കുട്ടികള്‍ക്കുമായി ബൈബിള്‍ കലോത്സവത്തിനു തുടക്കം കുറിക്കുകയും അതു വന്‍ വിജയമായി തീരുകയും ചെയ്തു.കുട്ടികള്‍ക്ക് കുടുംബങ്ങള്‍ക്കുമായി ഒട്ടനവധി ധ്യാനങ്ങളും സെമിനാറുകളും നടത്തിപ്പോരുന്നു.എല്ലാ മാസ്സ് സെന്ററുകളിലും വിശുദ്ധ ദിവ്യബലിയും തിരുന്നാളുകളും നടത്തിപ്പോരുന്നു.എല്ലാ മാസ് സെന്ററുകളിലും വിശുദ്ധ ദിവ്യബലിയും തിരുന്നാളുകളും നടത്തപ്പെട്ടുപോരുന്ന സഭയ്ക്ക് എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിശ്വാസികളുടെ സാന്നിധ്യം പ്രകടമാണ്.അങ്ങനെ നമ്മുടെ സഭയിലുള്ള സ്‌നേഹവും അതുപോലെ നമ്മുടെ കുട്ടികളെ പ്രഘോഷിപ്പിക്കുവാനും വൈദീകരുടേം സഭ മേലധ്യക്ഷന്മാരുടേയും സര്‍വ്വോപരി യേശുവിനോടുള്ള സ്‌നേഹവും നന്ദിയും ആദരവും പ്രകടിപ്പിക്കുവിന്‍.വിശുദ്ധ ദിവ്യബലിയിലും പങ്കെടുത്ത് പുനര്‍പ്പണം ചെയ്യുവാനും സീറോ മലബാര്‍ വിശ്വാസികളേയും 5ാംമത് സീറോ മലബാര്‍ സഭ കണ്‍വെന്‍ഷനിലേക്ക് ഹൃദ്യമായി ക്ഷണിച്ചുകൊള്ളുന്നു.

എത്തിപ്പെടേണ്ടവിലാസം

Leisure club

Conference centre

Leamington road

Rypton-on Dunsmore conventry CV8 3FL

 

സൗജന്യമായ കോച്ച്,കാര്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യമുണ്ടായിരിക്കുന്നതാണ്.ഫാമിലി പാസ് പത്തു പൗണ്ട്(എല്ലാ അംഗങ്ങള്‍ക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.