CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 35 Seconds Ago
Breaking Now

ഹേവാര്‍ഡ്‌സ് ഹീത്ത് ഫ്രണ്ട്‌സ് ഫാമിലി ക്ലബിന്റെ ഓണാഘോഷം ഇന്ന്

ഹേവാര്‍ഡ്ഹിത്ത് ഫ്രണ്ട്‌സ് ഫാമിലി ക്ലബിന്റെ് ഓണാഘോഷപരിപാടികള്‍ ഇന്ന് വൈകുന്നേരം 3 മണി മുതല്‍ ഹേവാര്‍ഡ്‌സ് ഹീത്ത് മെഥോഡിസ്റ്റ് പള്ളിഹാളില്‍ വച്ച് ആരംഭിക്കും.ഓണാഘോഷ പരിപാടികള്‍ ക്ലബ് പ്രസിഡന്റ് ബിജു പോത്താനിക്കാടിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍വച്ച് ഇന്‍ഡ്യന്‍ എംബസി ഉദ്യോഗസ്ഥന്‍ ഹരിദാസ് ഉത്ഘാടനം ചെയ്യും.തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാകായിക മത്സരങ്ങള്‍ അരങ്ങേറും.പിന്നീട് വിഭവസമൃദ്ധമായ ഓണസദ്യ.അതേ തുടര്‍ന്ന് ഗാനമേളയോടുകൂടി ഓണഘോഷപരിപാടികള്‍ക്ക് ക്ലബ് വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍.സെക്രട്ടറി സദാനന്ദന്‍ ദിവാകരന്‍,ട്രഷറര്‍ ഷൈന്‍ ജോസഫ്,എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായ അരുണ്‍ മാത്യു,രാജൂ ലൂക്കോസ്,ബേസില്‍ ബേബി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

 

ഹാളിന്റെ അഡ്രസ്

Methodist church hall

Perrymount road

Haywards heath

RH16 3DN

 

 




കൂടുതല്‍വാര്‍ത്തകള്‍.