മറ്റന്നാള്‍ നടക്കുന്ന യുകെകെസിഎ നോര്‍ത്ത് ഈസ്റ്റ് കണ്വെന്ഷന് അവസാന വട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.നയന മനോഹരവും കാതുകള്‍ക്ക് ഇമ്പമായതുമായ സ്വാഗത നൃത്തത്തിന്റെ അവസാന പരിശീലനം നാളെ നടക്കും.വിവിധ യൂണിറ്റിലെ അംഗങ്ങള്‍ ചേര്‍ന്ന് ക്നാനായ ആചാരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സ്വാഗത നൃത്തമാണ് വേദിയില്‍ അവതരിപ്പിക്കുന്നത് .
വിവിധ യൂണിറ്റുകളുടെ വാശിയേറിയ കലാപ്രകടനങ്ങള്‍ കണ്വെന്ഷന് മാറ്റ് കൂട്ടും.
മറ്റന്നാള്‍ രാവിലെ കൃത്യം പതിനൊന്നിന് ദിവ്യബലിയോടെയാണ് കണ്വെന്ഷന് ആരംഭിക്കുന്നത് .ബെന്നി(ജോസഫ്) വേങ്ങാച്ചേരില് കോര്‍ഡിനേറ്ററായ കോര്സിറ്റിയില് ഷിനു വാളത്താറ്റ്,ബിജു ആശാരിപ്പറമ്പില്‍,ജോസ് പരപ്പനാട്ട്,ജിജോ മാധവപ്പള്ളി,ഫിലിപ്പ് പുത്തന്‍കാല എന്നിവര്‍ അംഗങ്ങളാണ്.
കലാസന്ധ്യ കോര്‍ഡിനേറ്റര്‍ റെജി ജയന് കൊച്ചുവീട്ടില്‍,അലക്സ് പള്ളിയമ്പില്‍ എന്നിവരാണ് .
IMMACULATE HEART OF MARY CHURCH
294 HARROGATE ROAD LS176LE