CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 10 Minutes 15 Seconds Ago
Breaking Now

ക്‌നാനായ നടവിളികളാല്‍ ലീഡ്‌സ് നാളെ പ്രകമ്പനം കൊള്ളും

ക്‌നാനായ ആവേശം അലതല്ലുന്ന പുരാതന ഗീതങ്ങളാല്‍ ആവേശഭരിതമാകുന്ന നോര്‍ത്ത് ഈസ്റ്റ് കണ്‍വെന്‍ഷനില്‍ നടവിളികള്‍ ഉയരുമ്പോള്‍ ലീഡ്‌സ് പ്രകമ്പനം കൊള്ളും.

യുകെകെസിഎയുടെ നോര്‍ത്ത് ഈസ്റ്റ് യൂണിറ്റുകളായ ലീഡ്‌സ് യോര്‍ക്ക് ഷെയര്‍,മിഡില്‍സ്‌ബ്രോ,ഹംബര്‍.ന്യൂകാസില്‍ എന്നീ യൂണിറ്റുകള്‍ നാളെ ലീഡ്‌സില്‍ ഒത്തുചേരുമ്പോള്‍ ചരിത്രഗാഥയാണ് രചിക്കപ്പെടുന്നത് .നാളെ രാവിലെ കൃത്യം പതിനൊന്ന് മണിക്ക് യുകെകെസിഎ സ്പിരിച്വല്‍ അഡ്രൈ്വസര്‍ ഫാ സജി മലയില്‍ പുത്തന്‍പുര ദിവ്യബലി അര്‍പ്പിക്കും.തുടര്‍ന്ന് നടക്കുന്ന കുടുംബ സംഗമം ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിന് സാധ്യമാകും.

സമുദായ റാലിയ്ക്ക് ശേഷം യുകെകെസിഎ ഭാരവാഹികള്‍ക്ക് സ്വീകരണവും പൊതു സമ്മേളനവും നടക്കും.തുടര്‍ന്ന് വിവിധ യൂണിറ്റുകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ അരങ്ങേറും.ബെന്നി വെങ്ങാച്ചേരില്‍ കോ ഓര്‍ഡിനേറ്ററായ കമ്മിറ്റിയില്‍ ജോസ് പരപ്പനനാട്ട്,ഷിനു വളത്താറ്റ്,ഫിലിപ്പ് പുത്തന്‍കാലാ,സിജു ആശാരിപ്പറമ്പില്‍,ജിജോ മാധവപ്പള്ളി എന്നിവര്‍ അംഗങ്ങളാണ്.റെജി ജയന്‍ കൊച്ചുവീട്ടില്‍,അലക്‌സ് പള്ളിപ്പറമ്പില്‍ എന്നിവരാണ് കള്‍ച്ചറല്‍ കോര്‍ഡിനേറ്റേഴ്‌സ്.

സ്ഥലം

294 HARROGATE ROAD

LS17 6LE

 




കൂടുതല്‍വാര്‍ത്തകള്‍.