CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 38 Minutes 1 Seconds Ago
Breaking Now

മനം നിറഞ്ഞ് ബ്രിസ്‌റ്റോള്‍ മലയാളികള്‍ ; ബ്രിസ്‌കയുടെ ഓണാഘോഷ പരിപാടികള്‍ വന്‍ വിജയമായി

ബ്രിസ്റ്റോള്‍ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ബ്രിസ്‌ക (ബ്രിസ്‌റ്റോള്‍ കേരളൈറ്റ് അസോസിയേഷന്‍)യുടെ ഓണാഘോഷ ചടങ്ങുകള്‍ ഒരിക്കലും മായാത്ത ഓര്‍മ്മകളാണ് ഏവര്‍ക്കും സമ്മാനിച്ചത് .

തിരുവോണ ദിവസം മുതല്‍ രണ്ടാഴ്ചക്കാലം നീണ്ടുനിന്ന ആഘോഷ പരിപാടികളുടെ സമാപനമാണ് സെപ്തംബര്‍ 20 തീയതി ഗ്രീന്‍വേ സെന്ററില്‍ വച്ച് നടന്നത് .സമയ ക്ലിപ്തതയും സംഘാടന മികവും കൊണ്ട്  ഏറെ പ്രശംസ പിടിച്ചുപറ്റിയ ഓണാഘോഷ പരിപാടികളില്‍ ബ്രിസ്റ്റോള്‍ ലോര്‍ഡ് മേയര്‍ അലിസ്റ്റയര്‍ വാട്‌സനും ലേഡി മേയറസ്സ് സാറാ വാട്‌സണും മുഖ്യാതിഥികളായിരുന്നു.

തിരുവോണ നാള്‍ നടത്തിയ ചീട്ടുകളി മത്സരങ്ങളിലൂടെയായിരുന്നു പരിപാടികളുടെ തുടക്കം.വാശിയേറിയ ഈ മത്സരങ്ങള്‍ ഏകദേശം മൂന്നു ദിവസത്തോളം നീണ്ടു നിന്നു.

ഈ മത്സരത്തിലെ വിജയികള്‍

റമ്മി 

ഒന്നാം സമ്മാനം-ഷാജി സ്‌കറിയ

രണ്ടാം സമ്മാനം-ജോസ് തയ്യില്‍

28 കളി-സ്ത്രീകള്‍

ഒന്നാം സമ്മാനം ഡിറ്റഇ മോള്‍ ബിബി,സുനി ഷെന്‍സി

രണ്ടാം സമ്മാനം -ലിസ റോണി,ലിറില്‍ ടോം.

28 കളി -പുരുഷന്‍

ഒന്നാം സമ്മാനം-ജോര്‍ജ് ലൂക്ക്,ജോജി മോന്‍ കുര്യാക്കോസ്

രണ്ടാം സമ്മാനം-ബാബു അലിയത്ത്,ടിമി തോമസ്

ഈ വര്‍ഷം മുതല്‍ നടത്തിയ വാശിയേറിയ പൂക്കള മത്സരം വിധി കര്‍ത്താക്കളെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത് .പാരമ്പര്യ രീതിയില്‍ പൂക്കളമൊരുക്കി ഒന്നാം സ്ഥാനം നേടിയത് കല സെന്റ് ജോര്‍ജ് ടീമാണ് .രണ്ടും മൂന്നും സ്ഥാനങ്ങള്‍ ആസ്‌ക(അസോസിയേഷന്‍ ഓഫ് സൗത്ത് റീഡ് കേരളൈറ്റ്‌സ്)

സെപ്തംബര്‍ 20 ശനിയാഴ്ച രാവിലെ 11;30 മുതല്‍ തുടങ്ങിയ ഓണാഘോഷ പരിപാടികള്‍ക്ക് രാത്രി 9.30ന് തിരശീല വീണു.പങ്കാളിത്തം കൊണ്ടും പരസ്പര സഹകരണം കൊണ്ടും ശ്രദ്ധേയമായ ഈ ദിനം ബ്രിസ്‌ക എക്‌സിക്യൂട്ടിവ് കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ ഒരു പൊന്‍ തൂവലായി.

ബ്രിസ്‌കയുടെ പാചക വിദഗ്ധന്‍ഒരുക്കിയ ഓണസദ്യയില്‍ 23 തരം വിഭവങ്ങളാണ് വിളമ്പിയത് .യാതോരു തിക്കും തിരക്കുമില്ലാതെ ഏവര്‍ക്കും സദ്യ കഴിക്കാനും ആവശ്യമനുസരിച്ച് വിഭവങ്ങള്‍ വിളമ്പുവാനും 30 പേര്‍ അടങ്ങിയ ഒരു പ്രത്യേക ടീം കൂടാതെ പ്രവര്‍ത്തിച്ചു.പങ്കെടുത്ത ഏകദേശം 700ല്‍ അധികം പേര്‍ക്കും സദ്യയുടെ ചിട്ടവട്ടങ്ങള്‍ അനുസരിച്ച് വിഭവങ്ങള്‍വിളമ്പിയപ്പോള്‍ ആസ്വദിച്ച് കഴിക്കാനായെന്ന് എല്ലാവരും പറഞ്ഞു.

ഉച്ചയ്ക്ക് ശേഷം വിസ്മൃതിയിലേക്ക് പോയ് കൊണ്ടിരിക്കുന്ന കേരളീയ നടന്‍ മത്സരങ്ങളായ ഈര്‍ക്കില്‍ കളി,കല്ലുകളി എന്നീ മത്സരങ്ങള്‍ നടത്തുകയും വിജയികളായവര്‍ക്ക് സമ്മാനം നല്‍കുകയും ചെയ്തു.

ഉച്ചയ്ക്ക് ശേഷം വിസ്മൃതിയിലേ്ക് പോയ്‌കൊണ്ടിരിക്കുന്ന കേരളീയ നാടന്‍ മത്സരങ്ങളായ ഈര്‍ക്കില്‍ കള്ളി,കല്ലുകളിഎന്നീ മത്സരങ്ങള്‍ നടത്തുകയും വിജയിയായവര്‍ക്ക് സമ്മാനം നല്‍കുകയും ചെയ്തു.

ഈര്‍ക്കില്‍ കളി

 

ഒന്നാം സമ്മാനം-പ്രിയ അനില്‍

രണ്ടാം സമ്മാനം -സോണി ഡെല്‍മി

 

കല്ലുകളി

ഒന്നാം സമ്മാനം-ലിസാ റോണി

രണ്ടാം സമ്മാനം-സുജാ ജോജി

ഇതു കൂടാതെ സ്‌പോര്‍ട്‌സ് ഹാളില്‍ ചെസ്,ക്യാരംസ്,കാര്‍ഡ് ഗെയിംസ് ഒക്കെ ഒരുക്കിയിരുന്നു.തുടര്‍ന്ന് വാശിയേറിയ വടംവലി മത്സരം നടത്തി.വിജയികള്‍

 

പുരുഷന്മാര്‍

 

ഒന്നാം സ്ഥാനം-റജി തോമസ് ആന്റ് ടീം (ആസ്‌ക്)

രണ്ടാം സമ്മാനം-ആന്‍വിന്‍ തോമസ് ആന്‍ഡ് ടീം (ബ്രിസ്‌ക യൂത്ത്)

 

സ്ത്രീകള്‍

 

ഒന്നാം സ്ഥാനം-മിനി മാത്യു ആന്‍ഡ് ടീം (ആസ്‌ക്)

രണ്ടാം സ്ഥാനം-ലിസ റോണി ആന്‍ഡ് ടീം(സ്‌നേഹ)

 

കൃത്യം ആറു മണിക്ക് ത്‌ന്നെ മേയര്‍ എത്തിയതോടെ ഓണം കലാപരിപാടികള്‍ക്ക് തുടക്കമായി.ശംഖു നാദവും കുഴല്‍ വിളിയും ചെണ്ടമേളവും നിറദീപങ്ങളുമേന്തിയ മലയാളി മങ്ക വേദിയില്‍ ഐശ്വര്യത്തിന്റെ പ്രതീകമായി.

ബ്രിസ്‌കയിലെ 30 ലേറെ കലാകാരന്മാരെ കോര്‍ത്തിണക്കി കലാഭവന്‍ മുകേഷ് മോഹന്‍ അണിയിച്ചൊരുക്കിയ വെല്‍ക്കം ഡാന്‍സ് ഏവരുടേയും പ്രശംസ പിടിച്ചുപറ്റി.പിന്നീട് നടന്ന ഹ്രസ്വമായ പൊതു സമ്മേളനത്തില്‍ പ്രസിഡന്റ് ഷെല്‍വി വര്‍ക്കിയുടെ അദ്ധ്യക്ഷതയില്‍ ലോര്‍ഡ് മേയര്‍,ലേഡി മേയറസ്സ്,ബ്രിസ്‌ക സെക്രട്ടറി ജിജി ലൂക്കോസ് എന്നിവര്‍ പങ്കെടുത്തു.

തുടര്‍ന്ന് ബ്രിസ്റ്റോള്‍ ലോര്‍ഡ് മേയറും ബ്രിസ്‌കയുടെ പ്രതിനിധികളും ചേര്‍ന്ന് ഏഴുതിരിയിട്ട നിലവിളക്ക് കൊളുത്തി ഓണാഘോഷത്തിന്റെ ഉത്ഘാടനം നിര്‍വഹിച്ചു.ഈ അവസരത്തില്‍ ജിസിഎസ് ഇ ,എ ലെവല്‍ പരീക്ഷകളില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാ്ങ്ങിയ ഡാരില്‍ ജോജി,ജോയല്‍ ആര്യാട്ട് എന്നിവര്‍ക്ക് ലോര്‍ഡ് മേയര്‍ സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു.

പരിപാടിക്ക് ആവേശം പകര്‍ന്ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ എത്തിയ മാവേലി മന്നന്‍ ഏവര്‍ക്കും ആശംസകള്‍ അര്‍പ്പിച്ചു.ഇതിന് ശേഷം രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന കലാപരിപാടികള്‍ക്ക് തുടക്കമായി.

ബ്രിസ്‌ക സ്‌കൂള്‍ ഓഫ് ഡാന്‍സിന്റെ കീഴില്‍ പഠിക്കുന്ന എഴുപതില്‍ അധികം വരുന്ന കുട്ടികള്‍,ഡാന്‍സ് ടീച്ചര്‍ രേഖ ഗിരീഷിന്റെ ശിക്ഷണത്തില്‍ ക്ലാസിക്കല്‍ നൃത്തങ്ങളുടെ മാസ്മരീത പ്രപഞ്ചം സൃഷ്ടിച്ചു.

വിവിധ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് ബ്രിസ്‌കയുടെ യുവ പ്രതിഭകള്‍ അരങ്ങ് തകര്‍ത്തപ്പോള്‍ നിറഞ്ഞ കൈയ്യടിയോടെയാണ് കാണികള്‍ ഓരോ പരിപാടികളും സ്വീകരിച്ചത്.ഒടുവില്‍ ബ്രിസ്‌കയുടെ യൂത്ത് വിംഗ് അവതരിപ്പിച്ച ഫ്യൂഷന്‍ ഡാന്‍സ്,ദേശീയ ഗാനത്തോടെ അവസാനിക്കുമ്പോള്‍ നിറഞ്ഞ മനസ്സോടെയാണ് എല്ലാവരും മടങ്ങിയത് .

ചടങ്ങില്‍ ബ്രിസ്‌റ്റോള്‍ ആ്ന്‍ഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ ഫിഫ്ത ഡിവിഷനില്‍ അഞ്ചാംസ്ഥാനം നേടിയ ജെയിംസ് തോമസ് ക്യാപ്റ്റനായ ക്രിക്കറ്റ് ടീമിനെ വേദിയില്‍ പ്രത്യേകം ആദരിച്ചു.സ്വാദുള്ള നാടന്‍ പലഹാരങ്ങള്‍ നിരത്തി ക്രിക്കറ്റ് ടീം അംഗങ്ങള്‍ നടത്തിയ തട്ടുകട പരിപാടിയുടെ അവസാനം വരെ പ്രവര്‍ത്തനനിരതമായിരുന്നു.

ഓണാഘോഷ പരിപാടികള്‍ വിജയമാക്കാന്‍ പ്രവര്‍ത്തിച്ച ഏവര്‍ക്കും ജിജി ലൂക്കോസ് നന്ദി അറിയിച്ചു

 

കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

 




കൂടുതല്‍വാര്‍ത്തകള്‍.