CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 16 Minutes 22 Seconds Ago
Breaking Now

ലീഡ്‌സില്‍ ചരിത്രഗാഥ രചിച്ച് ക്‌നാനായക്കാര്‍

ക്‌നാനായ ആവേശം അലതല്ലിയ യുകെകെസിഎ നോര്‍ത്ത് ഈസ്റ്റ് കണ്‍വെന്‍ഷന് വര്‍ണ്ണോജ്വലമായ സമാപനം.നടവിളികളാലും കണ്‍വെന്‍ഷന്‍ വേദി മുഖരിതമായപ്പോള്‍ കൊച്ചുകുട്ടികള്‍ വരെ ആവേശ തിമിര്‍പ്പില്‍ ആനന്ദ നൃത്തം ചെയ്തു.ലോകത്തെവിടെയാലും തങ്ങള്‍ ഒരൊറ്റശക്തിയാണെന്നും സമുദായ സ്‌നേഹവും പൈതൃകവും കുടുംബ ബന്ധങ്ങളുടെ തീവ്രതയും പാലിക്കുമെന്നും വിശ്വാസ ജീവിതത്തിലധിഷ്ഠിതമായ പ്രേഷിത പ്രവര്‍ത്തനവും സമുദായ കെട്ടുറപ്പും തലമുറകളോളം കാത്തു സൂക്ഷിക്കുമെന്നും ഓരോ അംഗങ്ങളും ഏറ്റുപറഞ്ഞു.

ലീഡ്‌സിലെ ഇസാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി കാത്തലിക് ചര്‍ച്ചില്‍ യുകെകെസിഎ സ്പിരിച്ച്വല്‍ അഡൈ്വസര്‍ ഫാ സജി മലയില്‍ പുത്തന്‍പുരയുടെ കാര്‍മികത്വത്തിലെ ദിവ്യബലിയില്‍ സജീവ പങ്കാളിത്തം വിവിധ യൂണിറ്റുകളില്‍ നിന്നും ഉണ്ടായി.അതിമനോഹരമായ ദേവാലയ സംഗീതം വിവിധ യൂണിറ്റിലെ അംഗങ്ങള്‍ ചേര്‍ന്നാണ് ആലപിച്ചത്.

തുടര്‍ന്ന് നടന്ന കുടുംബ സംഗമത്തില്‍ വിവിധ യൂണിറ്റില്‍ നിന്നും വന്ന അംഗങ്ങള്‍ പരിചയം പുതുക്കിയും വിശേഷങ്ങള്‍ പങ്കുവക്കുകയും ചെയ്തു.സമുദായ റാലി നടവിളികളാല്‍ ക്‌നാനായ ആവേശം അലതല്ലി.

തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തില്‍ നോര്‍ത്ത് ഈസ്റ്റ് കണ്‍വെന്‍ഷന്‍ കോ ഓര്‍ഡിനേറ്റേര്‍ ജോസഫ്(ബെന്നി) വേങ്ങാച്ചേരി അധ്യക്ഷത വഹിച്ചു.യുകെകെസിഎ വൈസ് പ്രസിഡന്റ് ജോണി കുന്നുംപുറം ഭദ്രദീപം തെളിച്ച് നോര്‍ത്ത് ഈസ്റ്റ് കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്തു.യുകെകെസിഎ സ്പിരിച്ച്വല്‍ അഡൈ്വസര്‍ ഫാ സജി മലയില്‍ പുത്തന്‍പുര മുഖ്യപ്രഭാഷണം നടത്തി.യുകെകെസിഎ ട്രഷറര്‍ സജി പുത്തന്‍വീട്ടില്‍ ആശംസകള്‍ അര്‍പ്പിച്ചു.

ജിസിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കായി വ്യക്തിഗത നേട്ടം കൈവരിച്ചവര്‍ക്കും അവാര്‍ഡുകള്‍ സമ്മാനിച്ചു.കണ്‍വെന്‍ഷന്‍ സ്‌പോണ്‍സേഴ്‌സിനെ പ്രത്യേകമായി ആദരിച്ചു.ജോസ് പരപ്പനാട്,ജിജോ മാധവപ്പള്ളി,വികെ ഫിലിപ്പ് പുത്തന്‍കാല എന്നിവര്‍ ആശംസകളര്‍പ്പിച്ചു.സഖറിയ പുത്തന്‍കുളം മാസ്റ്റര്‍ ഓഫ് സെറിമണി ആയിരുന്നു.

സ്റ്റീഫന്‍ ടോം പുളിമ്പാറയില്‍ ഡിബിള്‍ മാത്യു കാളക്കാട്ട് എന്നിവരുടെ വ്യത്യസ്തമായ അവതരണത്തോടെ കലാപരിപാടികള്‍ വിവിധ യൂണിറ്റുകള്‍ അവതരിപ്പിച്ചു.ലീഡ്‌സ് യൂണിറ്റിന്റെ സ്വാഗത നൃത്തം ഹര്‍ഷാരവത്തോടെയാണ് സമുദായംഗങ്ങള്‍ സ്വീകരിച്ചത് .തുടര്‍ന്ന് ഷെഫീല്‍ഡ്.യോര്‍ക്ക് ഷെയര്‍,മിഡില്‍ ബ്രോ,ലീഡ്‌സ്,ഹംസര്‍,ന്യൂകാസില്‍ എന്നീ യൂണിറ്റുകളോടെ വര്‍ണ്ണ മനോഹരമായ കലാപരിപാടികള്‍ സദസ്സ് ഒന്നടങ്കം ആസ്വദിച്ചു.

പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ് ആയ റെജി ജയന്‍ കൊച്ചുവീട്ടില്‍,അലക്‌സ് പള്ളിയമ്പില്‍ എന്നിവരെ പ്രത്യേകം ആദരിച്ചു.

സമയ നിഷ്ഠയും അവതരണ ഭംഗി കൊണ്ടും ശ്രദ്ധയാകര്‍ഷിച്ച നോര്‍ത്ത് ഈസ്റ്റ് കണ്‍വെന്‍ഷന് ബെന്നി വേങ്ങച്ചേരില്‍ കോര്‍ഡിനേറ്ററായ പി കെ ഫിലിപ്പ് പുത്തന്‍കാലായില്‍,ജോസ് പരപ്പനാട്,ഷിനു വാളത്താല്‍,ജിജോ മാധവപ്പള്ളി,ബിജു മാശാരിപ്പറമ്പില്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് നേതൃത്വം നല്‍കിയത് .




കൂടുതല്‍വാര്‍ത്തകള്‍.