CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 49 Minutes 15 Seconds Ago
Breaking Now

നാലാമത് ബ്രിസ്‌റ്റോള്‍ ബൈബിള്‍ കലോത്സവം ഒക്ടോബർ 25ന്‌ . CDSMCCയുടെ നേതൃത്വത്തില്‍ അരങ്ങൊരുങ്ങുന്നു...

''എനിയ്ക്ക് ദൈവത്തിന്റെ ഒരു ദാനമുണ്ട്,ഞാന്‍ അതിവിടെ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു.'വോയ്‌സ് ഓഫ് ഇറ്റലി എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുക്ക് തന്റെ സംഗീതം കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ക്രിസ്റ്റീന സൂചിയ എന്ന യുവ സന്വാസിനിയുടെ സാക്ഷ്യം പോലെ വരയിലും വര്‍ണ്ണത്തിലും നാദത്തിലും നൃത്തത്തിലും തിരുവചനത്തിന്റെ വെളിച്ചം നിറയ്ക്കുന്ന ബ്രിസ്‌റ്റോള്‍ കലോത്സവത്തിന് പൂര്‍വ്വാധികം പുതുമകളോടെ ഈ വര്‍ഷവും അരങ്ങൊരുങ്ങുന്നു.ഒക്ടോബര്‍ 25 ശനിയാഴ്ച ബ്രിസ്‌റ്റോള്‍ ഗ്രീന്‍വേ സെന്ററാണ് യൂറോപ്പിലെ തന്നെ ഏറ്റവും പ്രൗഢമായ ബൈബിള്‍ കലോത്സവത്തിന് വേദിയാകുന്നത് . റിസപ്ഷന്‍ മുതല്‍ പത്താംക്ലാസ് വരെ 317 കുട്ടികള്‍ ഉള്‍ക്കൊള്ളുന്ന ബ്രിസ്റ്റോള്‍ സീറോ മലബാര്‍ സമൂഹത്തിന്റെ ഏറ്റവും വലിയ ശുശ്രൂഷയായ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായി വിഭാവനം ചെയ്യപ്പെട്ടിരുന്ന കലോത്സവം ക്ലീഫ്ടണ്‍ രൂപതയിലെ ബാത്ത്,ചെല്‍ടെനം,ഗ്ലോസ്റ്റര്‍,സോള്‍സ്ബറി,സ്വിന്‍ഡന്‍,ടോണ്ടന്‍,വെസ്റ്റന് സൂപ്പര്‍ മേര്‍,യോവില്‍ എന്നിവിടങ്ങളിലെ സീറോ മലബാര്‍ സമൂഹങ്ങളുടെ CDSMCC(Clifton Diocese Sero Malabar Catholic Church) സഹകരണത്തോടെയാണ് ഇത്തവണ നടത്തപ്പെടുക. 2011ല്‍ ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തപ്പെട്ട പ്രഥമ കലോത്സവം അതിന്റെ സംഘാടന മികവും കൃത്യനിഷ്ഠയും പങ്കാളിത്തവും കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു.ഈ മാതൃകയില്‍ യുകെയിലെ വിവിധ സീറോ മലബാര്‍ സമൂഹങ്ങളില്‍ കലോത്സവങ്ങള്‍ സംഘടിക്കപ്പെടുന്നത് ചാരിതാര്‍ത്ഥ്യതയോടെയാണ് എസ് ടി എസ് എം സി സി കാണുന്നത് .

2014 ഒക്ടോബര്‍ 25ന് രാവിലെ 9 മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും.10 മണിക്ക് ആഘോഷമായ ബൈബിള്‍ പ്രതിഷ്ഠയ്ക്ക് ശേഷം 7 വേദികളില്‍ ബൈബിള്‍ ക്വിസ്,ബൈബിള്‍ പാരായണം,ബൈബിള്‍ ദൃശ്യാവതരണം,പ്രസംഗം,മോണോ ആക്ട്,ലളിത ഗാനം,സമൂഹ ഗാനം,ബൈബിള്‍ ന്യൂസ് അവതരണം,പെയ്ന്റിംഗ്,ഡ്രോയിംഗ്,മാര്‍ഗ്ഗം കളി,പരിചമുട്ടുകളി,സിംഗിള്‍ ഡാന്‍സ്,ഗ്രൂപ്പ് ഡാന്‍സ് എന്നിങ്ങനെ 20 ഇനങ്ങളില്‍ വിവിധ മത്സരങ്ങള്‍ അരങ്ങേറും.വര്‍ഷം തോറും പുതുമയാര്‍ന്ന കലോത്സവത്തില്‍ കഴിഞ്ഞ വര്‍ഷം കൂടുതലായി ചേര്‍ന്ന മുതിര്‍ന്നവര്‍ക്കായുള്ള മലയാള പ്രബന്ധ രചനയ്‌ക്കൊപ്പം ഈ വര്‍ഷത്തെ പ്രത്യേകതയായി ലഘുനാടക മത്സരവും ഉള്‍പ്പെടുത്തിയിരിക്കുന്നു.സമയ പരിമിധി മൂലം ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നാലു ടീമുകള്‍ക്ക് മാത്രമേ അവസരമുണ്ടായിരിക്കുകയുള്ളൂ.

വൈകുന്നേരം ആറുമണിക്ക് നടക്കുന്ന പൊതു സമ്മേളനത്തില്‍ ക്ലിഫ്ടന്‍ രൂപതാ മൈത്രാന്‍ അഭിവന്ദ്യ ഡെക്ലന്‍ലാങ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.

കലോത്സവത്തെ സംബന്ധിക്കുന്ന വിശദവിവരങ്ങള്‍ക്ക് syromalabarchurchbristol.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ് . രജിസ്‌ട്രേഷനുള്ള അവസാന തീയതി 10 ഒക്ടോബര്‍ 2014

ബ്രിസ്‌റ്റോള്‍ ബൈബിള്‍ കലോത്സവത്തിന്റെ മുന്‍വര്‍ഷങ്ങളിലെ സുന്ദര ദൃശ്യങ്ങളെ കോര്‍ത്തിണക്കുന്ന പ്രമോഷന്‍ വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

 




കൂടുതല്‍വാര്‍ത്തകള്‍.