CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 39 Minutes 4 Seconds Ago
Breaking Now

ബ്രിസ്‌റ്റോള്‍ യാക്കോബായ പള്ളിയുടെ പെരുന്നാള്‍ ഒക്ടോബര്‍ 4,5 തിയതികളില്‍

ബ്രിസ്‌റ്റോള്‍ യല്‍ദോമോര്‍ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ കാവല്‍ പിതാവും കോതമംഗലത്തു കബറടങ്ങിയിട്ടുള്ള പരിശുദ്ധനായ മാര്‍ ബസേലിയോസ് ബാവയുടെ ദുക്‌റാനോ പെരുന്നാള്‍ ഒക്ടോബര്‍ 4,5 തിയതികളിലായി സമുചിതമായി കൊണ്ടാടുന്നു.ഒക്ടോബര്‍ 4ന് വൈകീട്ട് 6 മണിക്ക് സന്ധ്യാ നമസ്‌കാരം,പ്രസംഗം,പാച്ചോര്‍ നേര്‍ച്ച എന്നിവ ഉണ്ടായിരിക്കുന്നതാണ് .

പ്രധാന പെരുന്നാള്‍ ദിവസമായ 5ാംതിയതി രാവിലെ 11 മണിക്ക് പ്രഭാത നമസ്‌കാരം തുടര്‍ന്ന് ഫാ ജേക്കബ് മാത്യു കൊമാഡതുശേരില്‍ കോര്‍ എപ്പിസ്‌ക്കോപ്പായുടെ മുഖ്യ കാര്‍മികത്വത്തിലും ഫാ ഗീവര്‍ഗീസ് തണ്ടായത്ത്,ഫാ തോമസ് പുതിയ മഠത്തില്‍ എന്നിവരുടെ സഹ കാര്‍മികത്വത്തിലും വി.മൂന്നിന്‍മേല്‍ കുര്‍ബാന അര്‍പ്പിക്കുന്നു.തുടര്‍ന്ന് പ്രദക്ഷിണം,ആദ്യ ഫല ലേലം,നേര്‍ച്ച സദ്യ എന്നിവയോടു കൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിക്കും.വിശ്വാസികള്‍ എല്ലാവരേയും ഇടവക പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ സാദരം ക്ഷണിച്ചുകൊള്ളുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്കായി

 

ഫാ തോമസ് പുതിയ മഠത്തില്‍(vicar)-07574469741

ജിയോ (ട്രസ്റ്റി)-07809548921

സാം(സെക്രട്ടറി)-07838895209




കൂടുതല്‍വാര്‍ത്തകള്‍.