CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 53 Minutes 35 Seconds Ago
Breaking Now

ഗ്രേസ് നൈറ്റ് നവംബര്‍ 1ന് സൗത്താംപ്റ്റണില്‍

യുകെ മലയാളികളുടെ ആഘോഷങ്ങളിലെ സജീവ സാന്നിദ്ധ്യം ഗ്രേസ് മെലോഡിയസ് ഓര്‍ക്കസ്ട്ര 7ാം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍ കലാസ്വാദകര്‍ക്കായി ഒരുക്കുന്ന കലാസന്ധ്യ ഗ്രേസ് നൈറ്റ് 2014 നംവംബര്‍ ഒന്നിന് സൗത്താംപ്റ്റണില്‍ നടക്കുന്നു.

കഴിഞ്ഞ ആറുവര്‍ഷങ്ങളായി നവംബര്‍ മാസത്തിലെ ആദ്യ ശനിയാഴ്ചകളില്‍ സംഘടിപ്പിക്കുന്ന ഗ്രേസ് നൈറ്റ് അവതരണത്തിലെ മികവു കൊണ്ടും പ്രേക്ഷക പങ്കാളിത്തം കൊണ്ടും യുകെയിലെ മികച്ച സംഗീത സന്ധ്യയാണ് .ഈ സംഗീത സന്ധ്യകള്‍ സംഘടിപ്പിക്കുകയും യുകെയിലെ അങ്ങോളമിങ്ങോളമുള്ള വേദികളില്‍ തങ്ങളുടെ ശബ്ദമാധുര്യം അവതരിപ്പിച്ചിട്ടുള്ള ശ്രീ ഉണ്ണികൃഷ്ണന്‍ നായരും ശ്രീ നോബിള്‍ മാത്യുവും ശാസ്ത്രീയ സംഗീതം അഭ്യസിക്കാത്തവരും ശബ്ദ വിന്യാസത്തില്‍ ബിരുദങ്ങള്‍ നേടാത്തവരും ആണെങ്കിലും സംഗീതത്തോടുള്ള അവരുടെ ആത്മസമര്‍പ്പണം ഒന്നുമാത്രമാണ് ഗ്രേസിന്റെ ഈ വിജയങ്ങള്‍ക്ക് പിന്നില്‍ .

 

ഈ വര്‍ഷത്തെ ഗ്രേസ് നൈറ്റില്‍ 15ലധികം യുകെയിലെ പ്രശസ്തരായ ഗായകന്‍ അവരുടെ ഇഷ്ടഗാനങ്ങളുമായി വേദിയില്‍ എത്തുന്നു.കൂടാതെ സൗത്താംപ്റ്റണ്‍ പോര്‍ട്ട്മൗത്ത്,സാലിസ്ബറി,ഡോര്‍സെറ്റ് പൂള്‍,ബോണ്‍മൗത്ത് എന്നിവിടങ്ങളിലെ മലയാളി സംഘടനകളിലെ പ്രശസ്ത കലാകാരന്മാരുടെ ഭാവരാഗ താള വിസ്മയങ്ങള്‍ തികച്ചും സൗജന്യമായി സംഘടിപ്പിക്കുന്ന ഈ മെഗാ ഷോയില്‍ സംഭാവനയായി സമാഹരിക്കുന്ന തുക മുൻവർഷങ്ങളിലേതുപോലെ ഗ്രേസ് മെലോഡിയസിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഉണ്ണികൃഷ്ണന്‍ നായര്‍-07411775410

നോബിള്‍ മാത്യു-07894445390




കൂടുതല്‍വാര്‍ത്തകള്‍.