CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 27 Minutes 52 Seconds Ago
Breaking Now

സെന്‍ട്രല്‍ മാഞ്ചെസ്റ്ററില്‍ ഫാ ജോസഫ് പുത്തന്‍പുര നയിക്കുന്ന കുടുംബ നവീകരണ ധ്യാനം

പ്രസക്ത ധ്യാന ഗുരുവും ,വാഗ്മിയും കപ്പുച്ച്യന്‍ സഭയുടെ പ്രൊവിന്‍ഷിയാലും ആയ ഫാ ജോസഫ് പുത്തന്‍പുര നയിക്കുന്ന മൂന്നു ദിവസത്തെ മുഴുവന്‍ സമയ ധ്യാനത്തിന് മാഞ്ചെസ്റ്റര്‍ വേദിയാകുന്നു.

സെന്‍ട്രല്‍ മാഞ്ചെസ്റ്റര്‍ സീറോ മലബാര് കമ്മ്യൂണിറ്റി യുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 31,നവംബര്‍ 1,2 തീയതികളില്‍ ലോങ്ങ്‌സൈറ്റ് സെന്റ് ജോസഫ് ദേവാലയത്തില്‍ വച്ചാണ് ധ്യാനം നടക്കുന്നത്.

വെള്ളി ശനി ദിവസങ്ങളില രാവിലെ പത്തു മണി മുതല്‍ വൈകുന്നേരം അഞ്ചു വരെയും ഞായറാഴ്ച ഉച്ചക്ക് ഒരുമണി മുതല്‍ വൈകുന്നരം അഞ്ചു മണി വരയും ആണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത് .

നാല് വയസ്സിനു മുകളിലേക്കുള്ള കുട്ടികള്ക്കായി പ്രത്യേക ബൈബിള്‍ ക്ലാസുകള്‍ നടത്തുന്നുണ്ട്.

ധ്യാനത്തിന്റെ ഭംഗിയായുള്ള നടത്തിപ്പിനായി വിവിധ കമ്മറ്റികള്‍ പ്രവര്ത്തിച്ചു വരുന്നു

 

ഈ മാസം അവസാനം നടക്കുന്ന ഈ ധ്യാനത്തില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സീറോ  മലബാര് ചാപ്ലിന്‍ ഫാ തോമസ് തൈക്കൂട്ടത്തില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്ക്കായി താഴെ പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ് 

 

 

അനില്‍ അധികാരം 07912411072,ജോര്‍ജ് മാത്യു 07525628006

 

 

പള്ളിയുടെ അഡ്രസ് 

 

Portland Crescent, 

Manchester

 M13 0BU

 




കൂടുതല്‍വാര്‍ത്തകള്‍.