CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 10 Minutes 51 Seconds Ago
Breaking Now

ഈസ്റ്റ്‌ബോണ്‍ സെന്റ് ഗ്രിഗോറീയോസ് ഇടവകയില്‍ പരുമല തിരുമേനിയുടെ ഒര്‍മ്മപെരുന്നാള്‍

ഒക്‌ടോബര്‍ 31 വെള്ളിയാഴ്ചയും നവംബര്‍ ഒന്നിനു ശനിയാഴ്ചയുമായി ഒര്‍മ്മ പെരുന്നാളും, ഇടവക സ്താപിതമായതിന്റെ പത്താം വാര്‍ഷിക ഉല്‍ഘാടനവും നടത്തപ്പെടുന്നു.

ഈസ്റ്റ് ബോണ്‍, സെന്റ് ഗ്രിഗോറീയോസ്  യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്  ഇടവകയില്‍ ഒക്‌ടോബര്‍ 31 വെള്ളിയാഴ്ചയും നവംബര്‍ ഒന്നിനു ശനിയാഴ്ചയുമായി ഇടവകയുടെ കാവല്‍ പിതാവും, മലങ്കരയുടെ മഹാ പരിശുദ്ധ്ധനുമായ ചാത്തുരുത്തില്‍  ഗീവര്‍ഗ്ഗീസ് മോര്‍ ഗ്രീഗോറീയോസ്  (പരുമല കൊച്ചുതിരുമേനി ) യുടെ ഒര്‍മ്മ പെരുന്നാളും, ഇടവക സ്താപിതമായതിന്റെ പത്താം വാര്‍ഷിക ഉല്‍ഘാടനവും നടത്തപ്പെടുന്നു. ആഘോഷ പരിപാടികള്‍ അഭിവന്ദ്യ മാത്യൂസ് മോര്‍ അന്തീമോസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു.

 

http://wwws.yriacchristiantiy.info/bio/MalankaraPrelates/AtheemosMathews2.jpg

ഈ വര്‍ഷത്തെ പരിപാടികള്‍ വെള്ളിയാഴ്ച വൈകിട്ട് 5.30 നു കൊടിയേറ്റ് , 6.00 നു സന്ധ്യാ പ്രാര്‍ത്ഥനയും തുടര്‍ന്നു സസ്ഥേസ്‌കൂള്‍ കുട്ടികളുടെ പ്രോഗ്രാം , ആശീര്‍വാദം., നേര്‍ച്ച.

 

ശനിയാഴ്ച രാവിലെ 9.00 നു പ്രഭാത പ്രാര്‍ഥനയും,  തുടര്‍ന്ന് അഭി. തിരുമനസിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും പ്രത്യേക മദ്ധ്യസ്ത പ്രാര്‍ത്ഥ്‌നയും നടത്തപ്പെടുന്നു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഇടവകയുടെ പത്താം വാര്‍ഷിക അനുമോദന യോഗവും മുന്‍ വികാരിയുടെ യാത്രയപ്പും തുടര്‍ന്നു നേര്‍ച്ച സദ്യയും, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമായി എല്ലാ വര്‍ഷവും നടത്താറുള്ള ഉല്‍പ്പന്ന ലേലവും തുടര്‍ന്നു നേര്‍ച്ചയും ക്രമീകരിച്ചിരിക്കുന്നു.

 

വിശ്വാസികളെല്ലാവരും പരിശുദ്ധന്റെ ഓര്‍മ്മപ്പെരുന്നാളിള്‍ പങ്കെടുത്തനുഗ്രഹീതരാകേസ്ഥതാണ്

 

പള്ളിയുടെ വിലാസം:  ST. WILFRED CHURCH, LOWERWILLINGTON, 90  BROAD ROAD, LOWER WILLINGDON, EASTBOURNE, EAST SUSSEX,  BN20 9RA

 

കൂടുതല്‍ വിവരങ്ങള്‍ക്ക് 

 

 

ഫാ. ഡോ. ബിജി ചിറിത്തിലാട്ട്.  ടെലി .07460235878,  തോമസ്  മാത്യു, ടെലി. 01323488013

website. www.jacobitechurcheastbourne.co.uk

 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.