CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 59 Minutes 2 Seconds Ago
Breaking Now

ആത്മാഭിഷേകത്താല്‍ ജ്വലിക്കുന്ന സെഹിയോന്‍ കണ്‍വെന്‍ഷന്‍

ആത്മാഭിഷേകത്താല്‍ ജ്വലിക്കുന്ന പാവനാത്മാവിന്റെ വരങ്ങളാല്‍ സമ്പുഷ്ടമാക്കുന്ന ജപമാല രാജ്ഞിയുടെ മധ്യസ്ഥതയില്‍ കൃപകള്‍ വര്‍ഷിക്കുന്ന സെഹിയോന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച ബര്‍മിങ്ഹാമിലെ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും,

രാവിലെ എട്ടിന് ജപമാലയോടെ ആരംഭിക്കുന്ന സെഹിയോന്‍ കണ്‍വെന്‍ഷനില്‍ ഇടവക ധ്യാനങ്ങളുടെ അഗ്രഗണ്യനായ ഫാ സജു ഇലഞ്ഞിയും ബര്‍മ്മിങ്ഹാം അതിരൂപതാ സെമിനാരി റെക്ടര്‍ ഫാ ഡേവിഡ് ഒക്കലിയും സംയുക്തമായി നയിക്കും,

 

ദിവ്യബലി കുമ്പസാരം,സ്പിരിച്ച്വല്‍ ഷെയറിങ്ങ്,വചന പ്രഘോഷണങ്ങള്‍,വിടുതല്‍ സൗഖ്യ ശുശ്രൂഷ,ദിവ്യകാരുണ്യാരാധന,കുട്ടികളുടെ ധ്യാനം,മുതിര്‍ന്നവര്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലും ധ്യാനം എന്നിവ കണ്‍വെന്‍ഷനോടനുബന്ധിച്ച് നടക്കും.

 

ഫാ സോജി ഓലിക്കലിന്റെ നേതൃത്വത്തിലുള്ള കണ്‍വെന്‍ഷനുകളിലും ധ്യാനങ്ങളിലും മാത്രമാണ് സെഹിയോന്റെ സ്പിരിച്ച്വല്‍ ഷെയറിങ്ങ് നടക്കുക

കണ്‍വെന്‍ഷന്‍ വേദി വിലാസം

 

BETHEL CONVENSION CENTRE

B70 7JW

 

 




കൂടുതല്‍വാര്‍ത്തകള്‍.