CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 38 Minutes 27 Seconds Ago
Breaking Now

ചെമ്മീന്‍ ബിരിയാണി

ചെമ്മീന്‍ ബിരിയാണിയ്ക്കായുള്ള ചേരുവകള്‍:

 

ചെമ്മീന്‍  300 ഗ്രാം

ബസുമതി അരി  250 ഗ്രാം

സവാള  2

ഗരം മസാലപ്പൊടി  1/2 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി  1/2 ടീസ്പൂണ്‍

മുളകുപൊടി  1 ടീസ്പൂണ്‍

മല്ലിപ്പൊടി  1 ടീസ്പൂണ്‍

നെയ്യ്  പാകത്തിന്

പച്ചമുളക്  5

മല്ലിയില  പാകത്തിന്

ചെറുനാരങ്ങാ നീര്  2 ടീസ്പൂണ്‍

 

പാകം ചെയ്യുന്ന വിധം:

 

ചെമ്മീന്‍ കഴുകി തൊലി കളഞ്ഞു വൃത്തിയാക്കി മസാല പുരട്ടി അര മണിക്കൂര്‍ നേരം മാറ്റിവയ്ക്കുക. അതുപോലെ അരി കഴുകി വെള്ളം വാലാന്‍ വയ്ക്കുക. എന്നിട്ട് വെളിച്ചെണ്ണ ചൂടാക്കി ചെമ്മീന്‍ വറുത്തെടുക്കുക. ബാക്കി വരുന്ന എണ്ണയില്‍ സവാള അരിഞ്ഞത് (പകുതി) വഴറ്റുക. ബ്രൌണ്‍ നിറമാകുന്നതുവരെ വഴറ്റുക. എന്നിട്ട് അതില്‍ അരച്ച മസാലയിട്ട് വഴറ്റി ഉപ്പും മല്ലിപ്പൊടിയും പാകത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കണം. വെള്ളം വറ്റി വരുമ്പോള്‍ വറുത്തെടുത്ത ചെമ്മീന്‍ അതിലിടണം. അതിലേക്ക് മല്ലിയില, നാരങ്ങാനീര്, മസാലപ്പൊടി എന്നിവ ചേര്‍ത്തിളക്കണം. അതുകഴിഞ്ഞ് നെയ്യ് ചൂടാക്കി സവാള മൂപ്പിച്ചെടുക്കണം. അതിലേക്ക് കഴുകി വൃത്തിയാക്കിയ അരിയിട്ട് വഴറ്റി വെള്ളം ചേര്‍ത്ത് വേവിക്കുക. വെന്തതിനുശേഷം പകുതി ചോറെടുത്ത് മാറ്റി പകുതിയിലേക്ക് ചെമ്മീന്‍ കൂട്ട് വിതറി അതിനുമുകളില്‍ കുറച്ച് ചോറ് വിതറുക. ഇങ്ങനെ ഒരു പ്രാവശ്യം കൂടി ചെയ്യുക. എന്നിട്ടിവ ഒരു പാത്രംകൊണ്ട് മൂടി ചെറുതീയില്‍ കുറച്ച് നേരം കൂടി വെച്ചതിനുശേഷം വാങ്ങുക.