CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 38 Seconds Ago
Breaking Now

റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ഇംഗ്ലീഷിലും മലയാളത്തിലും കുടുംബ വിശുദ്ധീകരണ ധ്യാനം

റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ഫാ. ആന്റണി തെക്കനേത്ത് VC, ഫാ. ജോര്‍ജ് പനയ്ക്കല്‍ VC , ഫാ. ജോസഫ് ഏടാട്ട് ഢഇ എന്നിവര്‍ നയിക്കുന്ന താമസിച്ചുള്ള (Residential Rtereat) കുടുംബവിശുദ്ധീകരണധ്യാനം ഇംഗ്ലീഷിലും മലയാളത്തിലും നടത്തപ്പെടുന്നു. ഇംഗ്ലീഷിലുള്ള ധ്യാനം ഒക്‌ടോബര്‍ 26 (ഞായര്‍) രാവിലെ 8.30 ന് ആരംഭിച്ച് ഒക്‌ടോബര്‍ 28 (ചൊവ്വ) വൈകുന്നേരം 4.30 ന് അവസാനിക്കുന്നു. മലയാളത്തിലുള്ള ധ്യാനം ഒക്‌ടോബര്‍ 29 (ബുധന്‍) രാവിലെ 8.30 മുതല്‍ ഒക്‌ടോബര്‍ 31(വെള്ളി) വൈകുന്നേരം 4.30 വരെ നടത്തപ്പെടുന്നു.

 

താമസസൗകര്യങ്ങളും ഭക്ഷണക്രമീകരണങ്ങളും പാര്‍ക്കിങ്ങ് സൗകര്യവും ധ്യാനകേന്ദ്രത്തില്‍ നിന്നും ചെയ്യുന്നതാണ്. ധ്യാനാവസരത്തില്‍ കുമ്പസാരിക്കുന്നതിനും കൗണ്‍സിലിംഗിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ദൈവവചനത്താലും വിശുദ്ധ കൂദാശകളാലും സ്തുതി ആരാധനയാലും കഴുകപ്പെട്ട് ദൈവസ്‌നേഹത്താല്‍ നിറഞ്ഞ് കുടുംബമായി അഭിഷേകം പ്രാപിക്കാന്‍ നിങ്ങളേവരേയും ക്ഷണിക്കുന്നു.

 

ധ്യാനം നടക്കുന്ന ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ വിലാസം :

 

Divine Rtereat Cetnre,

St. Augustines Abbey,

St. Augustines Road

Ramsgate, Kent – CT11 9PA

 

കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടുക :

 

Fr. Joseph Edattu VC , Phone : 07548303824

Email : josephedattuvc@gmail.com




കൂടുതല്‍വാര്‍ത്തകള്‍.