CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 21 Minutes 53 Seconds Ago
Breaking Now

സെഹിയോന്‍ യുകെ കിഡ്‌സ് ഫോര്‍ കിംഗ്ഡം ടീം നയിക്കുന്ന കുട്ടികളുടെ ധ്യാനം വിഗനില്‍

അനേകം കുട്ടികളേയും യുവാക്കളേയും ആഴമായ ദൈവസ്‌നേഹത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോന്‍ യുകെ കിഡ്‌സ് ഫോര്‍ കിംഗ്ഡം ടീം നയിക്കുന്ന കുട്ടികള്‍ക്കായുള്ള ധ്യാനം നവംബര്‍ മാസം 15,16 തിയതികളില്‍വിഗനില്‍ വച്ച് നടത്തപ്പെടുന്നു.അനേകം ആത്മ സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന ഈ ആധുനിക യുഗത്തിലെ കുട്ടികളില്‍ ബാല്യകാലത്തിലും കൗമാരത്തിലും വിശുദ്ധമായ ജീവിതം നയിക്കുവാനും കുടുംബത്തിനും സമുദായത്തിനും ഉത്തമരായി വളരുവാനും കുട്ടികളെ പ്രത്യേകമായി ഒരുക്കുന്ന ഈ ധ്യാന ശുശ്രൂഷ 6 വയസ്സു മുതല്‍ 16 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി നടത്തപ്പെടുന്നു.ഈ ധ്യാനത്തില്‍ വി കുര്‍ബ്ബാനയോടൊപ്പം കുമ്പസാരത്തിനും സ്പിരിച്ച്വല്‍ ഷെറയിംഗിനുമുള്ള പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണിവരെ നടത്തപ്പടുന്ന ഈ ധ്യാനത്തില്‍ പങ്കെടുത്ത് ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാ കുട്ടികളേയും ക്ഷണിക്കുന്നു.

 

ധ്യാനം നടക്കുന്ന വേദിയുടെ അഡ്രസ്

സെന്റ് മേരിസ് പാരിഷ് സെന്റര്‍

STANDISGATE,WIGAN,WN 1 1XP

 

സാബു ചുണ്ടക്കാട്ടില്‍




കൂടുതല്‍വാര്‍ത്തകള്‍.