CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 40 Minutes 52 Seconds Ago
Breaking Now

ജപമാല യജ്ഞവുമായി സന്ദര്‍ലാണ്ട് മലയാളി കത്തോലിക്ക സമൂഹം

ജപമാല മാസമായി കത്തോലിക്കാ സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ള ഒക്ടോബര്‍ മാസത്തിലെ,സന്ദര്‍ലാണ്ടിലെ ത്രിസന്ധ്യകള്‍ ഇനിമുതല്‍ ജപമാല പ്രാര്‍ത്ഥനകളാല്‍ മുഖരിതമാകും. സന്ദര്‍ലാണ്ടിലെ മലയാളി കത്തോലിക്കാ സമൂഹം പരിശുദ്ധ അമ്മയോടുള്ള ഭക്തിയുടെ ഭാഗമായി ഒക്ടോബര്‍ മാസം 22 തിയതി വൈകുന്നേരം ഏഴ് മുതല്‍ , പത്തു  ദിവസ്സം നീണ്ടുനില്കുന്ന ജപമാലക്ക് സെ.ജോസെഫ്‌സ് ദേവാലയത്തില്വെടച്ച് തുടക്കമാകും. ഇടവകയിലുള്ള മലയാളി കുടുംബ കൂട്ടായ്മകളായിരിക്കും ജപമാലക്ക് നേതൃത്വം നല്കുക. ഇംഗ്ലീഷ് സമൂഹത്തോട് ഒന്നുചേര്ന്ന്  നടത്തുന്ന വിശ്വാസ പ്രഖ്യാപന പ്രാര്‍ത്ഥന മലയാളി വിശ്വാസികളുടെ പാരമ്പര്യവിശ്വാസങ്ങളുടെ നേര്‍ക്കാഴ്ചയാകും. 

 

ജപമാലനടക്കുന്ന ദേവാലയം : സെ. ജോസെഫ്‌സ് ചര്ച്ച്, സന്ദര് ലാന്ഡ്. SR4 6HP , 

 

ഒക്ടോബര്‍ 22 , ബുധന്‍ 07.00 PM മുതല്‍.

 




കൂടുതല്‍വാര്‍ത്തകള്‍.